അമിത് ഷായുടെ ആഗ്രഹങ്ങള്‍ക്ക് പറ്റിയ മണ്ണ് ഇതല്ല; കോണ്‍ഗ്രസില്‍ ഒരു വിഭാഗം ഇപ്പോ‍ഴും ബിജെപിക്കൊപ്പം: മുഖ്യമന്ത്രി

കൊച്ചി : ശബരിമലയെ കലാപഭൂമിയാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വിശ്വാസികളുടെയും ഒപ്പം സര്‍ക്കാരുണ്ടാകും.

ശബരിമലയെ ക്രിമിനലുകളുടെ കേന്ദ്രമാക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് നടന്ന എല്‍ഡിഎഫ് മഹാറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞ അമിത് ഷായ്ക്ക് പല ആഗ്രഹങ്ങളും കാണും. അത് ചിലയിടങ്ങളിലൊക്കെ അവര്‍ നടപ്പിലാക്കിയിട്ടുമുണ്ട്.

പക്ഷേ, അതിന് പറ്റിയ മണ്ണല്ല ഇത്. ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും അയ്യങ്കാളിയുടെയുമൊക്കെ പിന്തുടര്‍ച്ചക്കാരായി നില്‍ക്കുന്നവര്‍ അത് സമ്മതിച്ച് തരികയുമില്ല.

ജനങ്ങള്‍ ഒന്നാകെ അധികാരത്തിലെത്തിച്ച സര്‍ക്കാരാണിത്. ബിജെപിക്ക് ഒരുസീറ്റ് കിട്ടിയത് എങ്ങനെയെന്ന് എല്ലാവര്‍ക്കുമറിയാം. കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന്റെ മനസ് പൂര്‍ണമായും ബിജെപിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News