അനന്തപുരിയില്‍ ക്രിക്കറ്റ് ആവേശം; ഇന്ത്യ-വിന്‍ഡീസ് മത്സരം നവം:1 ന്; ടീമുകള്‍ ഇന്നെത്തും

ഇന്ത്യ വിന്‍ഡീസ് ഏകദിനത്തിനായി ഗ്രീന്‍ഫാല്‍ഡ് സ്റ്റേഡിയം ഒരുങ്ങി.ഇന്നെത്തുന്ന ഇരു ടീമുകളും നാളെ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും.

സുരക്ഷാ ക്രമീകരണങ്ങളും ഇന്‍റലിജന്‍സ് വിഭാഗം പരിശോധിച്ചു. നവംബര്‍ 1നാണ് ഇന്ത്യ വിന്‍ഡീസ് മത്സരം ഇന്ത്യ വിന്‍ഡീസ് മത്സരത്തിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ അവസലാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

സുരക്ഷാ ഒരുക്കുന്നതിന്‍റെ ഭാഗമായി ക്രമീകരണങ്ങള്‍ ഇൻറലിജൻസ് ഐജി ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു.

ട്രാഫിക് എ സി മാരുടെ സംഘവും പരിശോധന നടത്തി നവംബര്‍ ഒന്നിനാണ് ഇന്ത്യ വിന്‍ർഡീസ് മത്സരം. കോർപ്പറേഷൻ മേയർ വി കെ പ്രശാന്തും സ്റ്റേഡിയത്തിൽ സന്ദർശനം നടത്തി.

ഗ്രീൻ പ്രോട്ടോക്കോൾ പൂർണ്ണമായും പാലിക്കുമെന്നും അതിനായി എല്ലാവരും സഹകരിക്കണമെന്നും മേയർ പറഞ്ഞു. ഭക്ഷണപാനീയങ്ങൾ കൊടുക്കുന്ന കമ്പനികളോടും മേയർ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കാൻ ആവശ്യപ്പെട്ടു.

അറുപതു ശതമാനം ടിക്കറ്റുകളാണ് നിലവിൽ ഇപ്പോൾ ഓൺലൈന്‍ വഴിയും അക്ഷയ സെൻറർ വഴിയും വിറ്റുപോയത്.

കുട്ടികൾക്കായി രണ്ടായിരം ടിക്കറ്റ് അഞ്ഞൂറു രൂപ നിരക്കിൽ നൽകിയിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായാൽ അതിനെ പൂർണ്ണമായും അതിജീവിക്കാനുള്ള ഒരു സംഘം ജീവനക്കാരെ സഞ്ചമാക്കിയിട്ടുണ്ട്.

ഏകദിനം വിജയകരമായാല്‍ ട്വന്‍റി ട്വന്‍റി അടക്കമുള്ള മത്സരങ്ങള്‍ക്ക് ഗ്രീന്‍ഫീല്‍ഡ് വേദിയാകുമെന്ന പ്രതീക്ഷയിലാണ് കെസിഎ. ഇന്ത്യ, വിന്‍ഡീസ് ടീമുകള്‍ ഇന്ന് തലസ്ഥാനത്തെത്തും.

നാളെ രാവിലെ ഇരു ടീമുകള്‍ക്കും പരിശീലത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് മുപ്പതാം തിയതി മുതൽ സ്റ്റേഡിയം പൂർണ്ണമായും പോലീസിന്‍റെ സുരക്ഷാ വലയത്തിൽ ആയിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News