കേരളത്തിലെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട മൂന്ന് പദ്ധതികളുടെ ശിലാ സ്ഥാപനം ഇന്ന്; കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് നിര്‍വഹിക്കും

കേരളത്തിലെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട മൂന്ന് പദ്ധതികളുടെ ശിലാ സ്ഥാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് ഇന്ന് നിർവഹിക്കും.

തലശ്ശേരി എരഞ്ഞോളിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം മുഖ്യ അതിഥിയാകും.1557 കോടി ചിലവ് വരുന്ന പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്.

തലശ്ശേരി-മാഹി ബൈപ്പാസ്,നീലേശ്വരം ടൗണിന് സമീപം നാല് വരി ആർ ഒ ബി,നാട്ടുകാൽ മുതൽ താണാവ് വരെ രണ്ട് വരി പാതയുടെ വികസനം എന്നിവയുടെ ശിലസ്ഥാപനമാണ് ഇന്ന് നിർവഹിക്കുന്നത്.

മുഖ്യ മന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും പ്രത്യേക വിമാനങ്ങളിൽ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്തിന് ശേഷം ചടങ്ങിൽ പങ്കെടുക്കാൻ തലശ്ശേരിയിലേക്ക് പോകും. സംസ്ഥാന മന്ത്രിമാർ,എം പി മാർ,എം എൽ എ മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here