സാനിയ മിര്‍സക്കും ഷുഐബ് മാലിക്കിനും ആണ്‍കുഞ്ഞ്

കായിക ലോകത്തെ ഗ്ലാമര്‍ ദമ്പതികളായ സാനിയ മിര്‍സക്കും ഷുഐബ് മാലിക്കിനും ആണ്‍കുട്ടി.ചൊവ്വാ‍ഴ്ച രാവിലെ മാലിക് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സന്തോഷവാര്‍ത്ത ആരാധകര്‍ക്കായി പങ്കുവച്ചത്.

എല്ലാവരുടെയും ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദിയും ഷുഐബ് മാലിക് കുറിച്ചിട്ടുണ്ട്.ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെയും പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിന്‍റെയും വിവാഹം 2010 ലായിരുന്നു.

കുട്ടിയെ ‘മിർസ മാലിക്ക്’ എന്ന പേരുചൊല്ലിയായിരിക്കും വിളിക്കുകയെന്ന് സാനിയ നേരത്തെ തന്നെ ആരാധകരെ അറിയിച്ചിരുന്നു.

ഗര്‍ഭിണി ആയിരുന്ന സമയത്തെ കൊച്ചു കാര്യങ്ങള്‍ വരെ ട്വീറ്റ് ചെയ്തിരുന്ന സാനിയ കുഞ്ഞിന്‍റെ പേരിനെപ്പറ്റിയും പരാമര്‍ശിച്ചിരുന്നു.

തങ്ങൾക്ക് ഒരു കുട്ടിയുണ്ടാകുമ്പോൾ ആ കുഞ്ഞിന്‍റെ പേരിൽ മാലിക് എന്നു മാത്രം പോരാ, മിർസ–മാലിക് എന്നു വേണമെന്നു ഞങ്ങൾ തീരുമാനമെടുത്തിരുന്നു എന്ന് ഒരിക്കല്‍ സാനിയ ട്വീറ്റ് ചെയ്തിരുന്നു.

എട്ട് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് സാനിയാ – മാലികി ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here