ശബരിമല: ജുഡീഷ്യല്‍ അന്വേഷണ ഹര്‍ജിക്ക് തിരിച്ചടി; സര്‍ക്കാറിന്‍റെ വിവേചനാധികാരത്തില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും കോടതി

ശബരിമല സുപ്രീം കോടതി വിധിയെ തുടര്‍ന്ന് നിലയ്ക്കലും പമ്പയിലും ഉള്‍പ്പെടെ നടന്ന അക്രമ സംഭവങ്ങളില്‍ പൊലീസ് സ്വീകരിച്ച നടപടികളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഇടപെടാന്‍ ക‍ഴിയില്ലെന്ന് ഹൈക്കോടതി.

ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാറിന്‍റെ വിവേചനാധികാരമാണ്. ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നതില്‍ കോടതിക്ക് പരിമിതിയുണ്ടെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി പറഞ്ഞു.

ജുഡീഷ്യല്‍ അന്വേഷണം തീരുമാനിക്കേണ്ടത് മന്ത്രിസഭയാണ്. അഭിഭാഷകനായ രാജേന്ദ്രന്‍ എന്നയാളാണ് ഹര്‍ജി നല്‍കിയത്.

ഹര്‍ജിയുമായി മുന്നോട്ട് പോകുന്നുണ്ടോ എന്ന് ചോദിച്ച കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നേരത്തെയുള്ള മാര്‍ഗ നിര്‍ദേശങ്ങളുടെ പകര്‍പ്പ് ഹര്‍ജിക്കാരന് നല്‍കി.

പഠിച്ച ശേഷം 12 മണിക്ക് കോടതിയെ നിലപാട് അറിയിക്കണമെന്നും പറഞ്ഞു. ഹര്‍ജി കോടതി 12 മണിക്ക് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here