ദേവസ്വം നിയമന അഴിമതിക്കേസ്; തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കുറ്റപത്രം

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതിക്കേസില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കും കോണ്‍ഗ്രസ് നേതാവും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനുമായിരുന്ന ടിവി ചന്ദ്രമോഹനുമെതിരെ വിജിലന്‍സ് കുറ്റപത്രം.

ദേവസ്വത്തില്‍ ചട്ടം മറികടന്ന് 2 ഉദ്യോഗസ്ഥരെ നിയമിച്ച കേസിലാണ് കുറ്റപത്രം നല്‍കിയത്. ചട്ടലംഘനം കാണിച്ച് കൊടുങ്ങല്ലൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് കേസെടുത്തിരുന്നത്.

അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയാണ് വിജിലന്‍സ് തേടിയത്. സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചാല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News