രാകേഷ് അസ്താനക്കെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എ കെ ബസ്സി സുപ്രീംകോടതിയില്‍

അഴിമതി ആരോപണം നേരിടുന്ന സി ബി ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്ഥാനക്കെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എ കെ ബസ്സി സുപ്രീംകോടതിയില്‍.

അസ്ഥാനയ്‌ക്കെതിരായ കേസ്സുകള്‍ പ്രത്യേക സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബസ്സി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

അതേസമയം രാകേഷ് അസ്താനയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച സതീഷ് ബാബു സനക്ക് പോലീസ് സുരക്ഷ നല്‍കാന്‍ സുപ്രീം കോടതി ഹൈദരാബാദ് പൊലീസിന് നിര്‍ദേശം നല്‍കി.

അന്വേഷണം നേരിടുന്ന സി ബി ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് ആസ്ഥാനയ്ക്ക് എതിരെ സുപ്രീംകോടതിയില്‍ കൂടുതല്‍ ആരോപണങ്ങള്‍.

സി ബി ഐ ഡയറക്ടറുടെ താത്കാലിക ചുമതല എം നാഗേശ്വര്‍ റാവു ഏറ്റെടുത്തതിന് പിന്നാലെ രാകേഷ് അസ്തനായ്ക്ക് എതിരായ അന്വേഷണത്തിന് നേതൃത്വം നല്‍കിയ എ കെ ബസ്സി തന്റെ സ്ഥലം മാറ്റ ഉത്തരവ് ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയിലാണ് അസ്ഥാനക്കെതിരെ സുപ്രധാനമായ തെളിവുകളുണ്ടെന്ന് ബസ്സി ബോധിപ്പിച്ചത്.

ഫോണ് രേഖകള്‍ , വാട്‌സാപ്പ് മെസ്സേജുകള്‍, സാമ്പത്തിക ഇടപാടിന്റെ വിവരങ്ങള്‍ എന്നീ തെളിവുകള്‍ ബസ്സി കോടതിക്ക് കൈമാറി.

അസ്താനയ്ക് എതിരായ കേസ്സുകള്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ബസ്സി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

അതേസമയം സി ബി ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച സതീഷ് ബാബു സനക്ക് സുരക്ഷ നല്‍കാന്‍ സുപ്രീം കോടതി ഹൈദരാബാദ് പൊലീസിനോട് ഉത്തരവിട്ടു.

എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പുതിയ സിബിഐ അന്വേഷണ സംഘം സനയ്ക്ക് അയച്ച സമന്‍സ് സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ല.

തന്നെ ചോദ്യം ചെയ്യുന്നത് അന്വേഷണം നിരീക്ഷിക്കുന്ന ജസ്റ്റിസ് എ കെ പട്‌നായികിന്റെ സാന്നിധ്യത്തില്‍ വേണം എന്ന സനയുടെ ആവശ്യവും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News