വന്‍കരകള്‍ താണ്ടി ഇന്ത്യന്‍ നാവിക സേനയുടെ ആദ്യ കടല്‍യാത്രാ പരിശീലന പായ്ക്കപ്പല്‍ ഐഎന്‍എസ് തരംഗിണി കൊച്ചിയില്‍ തിരിച്ചെത്തി

വന്‍കരകള്‍ താണ്ടി ഇന്ത്യന്‍ നാവിക സേനയുടെ ആദ്യ കടല്‍യാത്രാ പരിശീലന പായ്ക്കപ്പല്‍ INS തരംഗിണി കൊച്ചിയില്‍ തിരിച്ചെത്തി. നാല്‍പ്പതിനായിരം കിലോമീറ്റര്‍ സഞ്ചരിച്ച് 13 രാജ്യങ്ങള്‍ ചുറ്റിക്കണ്ടാണ് തരംഗിണിയുടെ തിരിച്ചു വരവ്. 200 ദിവസങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തിയ പായ്ക്കപ്പലിന് ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് സ്വീകരണം നല്‍കി.

ക‍ഴിഞ്ഞ ഏപ്രില്‍ 10നാണ് INS തരംഗിണി കൊച്ചിയില്‍ നിന്ന് യാത്ര പുറപ്പെട്ടത്.ആറ് മാസത്തിലധികം നീണ്ടയാത്രയില്‍ ഏഷ്യ ആഫ്രിക്ക,യൂറോപ്പ് തുടങ്ങിയ വന്‍കരകളിലെ വിവിധ രാജ്യങ്ങളിലെ 15ഓളം തുറമുഖങ്ങള്‍ സന്ദര്‍ശിച്ചു.അറബിക്കടല്‍,സൂയസ് കനാല്‍,മെഡിറ്ററേനിയന്‍ കടല്‍,ഇംഗ്ലീഷ് ചാനല്‍ തുടങ്ങിയവയിലൂടെ സാഹസികമായിരുന്നു യാത്ര.

കമാന്‍ഡര്‍ രാഹുല്‍ മേത്തയുടെ നേതൃത്വത്തില്‍ 9 ഓഫീസര്‍മാരും 43 നാവികരുമായി ലോകസഞ്ചാരം ക‍ഴിഞ്ഞ് തിരിച്ചെത്തിയ തരംഗിണിക്ക് ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് സ്വീകരണ നല്‍കി.

നാവിഗേഷന്‍,സെയിലിങ്ങ്,സീമാന്‍ ഷിപ്പ് എന്നിങ്ങനെ വിവിധ മേഖലകളില്‍ 120 നാവികര്‍ക്ക് ഇതിനകം പരിശീലനം നല്‍കിക്ക‍ഴിഞ്ഞു.ശക്തിയേറിയ കാറ്റും കൂറ്റന്‍ തിരമാലകളും അതി ജീവിച്ചായിരുന്നു യാത്രയെന്ന് നേതൃത്വം നല്‍കിയ കമാന്‍ഡര്‍ രാഹുല്‍ മേത്ത പറഞ്ഞു.

1997 നവംബര്‍ 11ന് കമ്മീഷന്‍ ചെയ്ത തരംഗിണി 20 തവണ ദീര്‍ഘ ദൂര യാത്ര നടത്തിയിട്ടുണ്ട്.2003 ല്‍ ഭൂമിയെ ചുറ്റി സഞ്ചരിച്ച INS തരംഗിണി ഇതിനകം നാലു ലക്ഷത്തിലധികം കിലോമീറ്റര്‍ യാത്രചെയ്തു ക‍ഴിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News