ശബരിമല സ്ത്രീപ്രവേശനം: കെപിസിസി നിലപാടിനെ തള്ളി രാഹുല്‍ ഗാന്ധി; സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാനാകണം

ദില്ലി: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കെപിസിസി നിലപാടിനെ തള്ളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് തുല്യര്‍ തന്നെയാണെന്നും സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാനാകണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കെപിസിസിയുടേത് വൈകാരികത പരിഗണിച്ചുകൊണ്ടുള്ള നിലപാടാണെന്നും രാഹുല്‍ പറഞ്ഞു.
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരെയുള്ള സമരങ്ങളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ അറിയിച്ചിരുന്നു.

സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം പുനപരിശോധനാ ഹര്‍ജി നല്‍കണമെന്നും ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News