നക്‌സല്‍ ആക്രമണം; ദൂരദര്‍ശന്‍ ക്യാമറമാന്‍ കൊലപ്പെട്ടു; ആക്രമണം തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ

ചത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ ദൂരദര്‍ശന്‍ ക്യാമറമാന്‍ കൊലപ്പെട്ടു. ചത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലെ അരാന്‍പൂരിലായിരുന്നു സംഭവം.

തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു ആക്രമണം. സംഭവസ്ഥലത്ത് പെട്രോളിംഗ് നടത്തിയ പൊലീസുകാര്‍ക്കെതിരെയുണ്ടായി ആക്രമണത്തില്‍ രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ബീജാപൂരിലുണ്ടായ ആക്രമണത്തില്‍ നാല് സിആര്‍ണോ തുടര്‍ച്ചയായ അക്രമണങ്ങള്‍ എന്ന് അന്വേഷപിഎഫ് ജവാന്‍മാരും കൊല്ലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങളുടെ ഭാഗമായാണത്തിന് ശേഷം മാത്രമേ വ്യക്തതവരൂ എന്ന് പൊലീസ് മേധാവി പറഞ്ഞു.

ഏതായാലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചത്തീസ്ഗഡില്‍ തുടര്‍ച്ചയായി നക്‌സല്‍ ആക്രമണം ഉണ്ടാകുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News