എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന് ഷിംലയില്‍ തുടക്കം

16ാമത് എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിന് ഷിംലയില്‍ തുടക്കമായി. ഇതാദ്യമായാണ് ഷിംല എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിന് വേദിയാകുന്നത്. നവംബര്‍ രണ്ട് വരെയാണ് സമ്മേളനം.സമ്മേളനത്തിന് തുടക്കം കുറിച്ച് എസ്എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു പതാകയുയര്‍ത്തി.

നാളിതുവരെയുള്ള സമരസംഘടനാ പ്രവര്‍ത്തനങ്ങളെ സമ്മേളനം സുക്ഷ്മമായി പരിശോധിക്കും. 23 സംസ്ഥാനങ്ങളില്‍ നിന്നായി 40 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 655 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രതിനിധി സമ്മേളന ഉദ്ഘാടനം, പൂര്‍വകാല നേതൃസംഗമം, രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് എന്നിവയാണ് സമ്മേളനത്തിന്റെ ഇന്നത്തെ അജണ്ടകള്‍.

ഹിന്ദിമേഖല തുടര്‍ച്ചയായ രണ്ടാം തവണയാണ് എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന് വേദിയാകുന്നത്. സമരസംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ സംഘടന മേഖലയില്‍ നേടിയെടുത്ത സ്വാധീനത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ കൂടിയാണ് ഷിംലയില്‍ തുടക്കം കുറിച്ച പതിനാറാമത് എസ് എഫ് ഐ അഖിലന്ത്യാ സമ്മേളനം.

അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ നാട്ടില്‍ നിന്നെത്തിയ പതാക അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. പ്രത്യേകം സജ്ജമാക്കിയ സമ്മേളന വേദി രക്തസാക്ഷി അഭിമന്യുവിന്റെ പേരിലാണ്. പ്രതിനിധി സമ്മേളന ഉദ്ഘാടനം, പൂര്‍വകാല നേതൃസംഗമം, ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ കൂട്ടായ്മ, രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് എന്നിവയാണ് സമ്മേളനത്തിന്റെ ഇന്നത്തെ അജണ്ടകള്‍.

നാളെ റിപ്പോര്‍ട്ടിന്മേല്‍ പൊതുചര്‍ച്ച നടക്കും. കഴിഞ്ഞ സിക്കര്‍ സമ്മേളനത്തിന് ശേഷം എസ്എഫ്ഐ നടത്തിയ സമരസംഘടനാ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശന സ്വയം വിമര്‍ശനപരമായി പരിശോധിക്കുന്നതായിരിക്കും ചര്‍ച്ചകള്‍. നവംബര്‍ 1 ന് ചര്‍ച്ചകള്‍ക്ക് ജനറല്‍ സെക്രട്ടറി വിക്രം സിംഗ് മറുപടി പറയും. രണ്ടാം തീയതി പുതിയ ഭാരവാഹികളെയും കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുക്കും.

തുടര്‍ന്ന് പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികളെ അണിനിരത്തി നടത്തുന്ന പൊതുസമ്മേളം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. 23 സംസ്ഥാനങ്ങളില്‍ നിന്നായി 40 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 655 പ്രതിനിധകളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News