മാമി ചലച്ചിത്രമേളയിൽ മികച്ച പ്രതികരണം നേടി ഉടലാഴം

മാമി ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ഉടലാഴം എന്ന മലയാളചിത്രത്തിന് മികച്ച പ്രതികരണം.ജൂഹു സിറ്റിമാളിൽ പിവി ആറിലാണ് ‘ഉടലാഴം’ എന്ന ചിത്രത്തിന്റെ രണ്ടാം പ്രദർശനം നടന്നത്.

ചിത്രത്തിലെ നായിക അനുമോൾ, സംവിധായകൻ ഉണ്ണിക്കൃഷ്ണൻ ആവള, എഡിറ്റിങ് നിർവഹിച്ച അപ്പു ഭട്ടതിരി കൂടാതെ ചിത്രത്തിന്റെ നിർമാതാക്കളായ ഡോ രാജേഷ്, ഡോ മനോജ്, ഡോ സജേഷ് എന്നിവരും എത്തിയിരുന്നു.

ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നത് അന്ധേരിയിലായിരുന്നു.. ’ഗുളികൻ’ എന്ന ആദിവാസി ട്രാൻസ്ജെൻഡർ ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ഉടലാഴം.  ഇത്തരം സിനിമകൾ സമൂഹത്തിന് നൽകുന്ന സന്ദേശം വളരെ വലുതാണെന്നും ഇതെല്ലം ചർച്ച ചെയ്യപ്പെടണമെന്നും നായികയായി അഭിനയിച്ച അനുമോൾ പറഞ്ഞു.

ജീവിക്കാൻ വേണ്ടി പൊരുതുന്ന ഗുളികന് സമൂഹത്തിൽ നേരിടുന്ന അവഗണനയാണ് പ്രമേയം. 14 മത്തെ വയസ്സിൽ വിവാഹിതനാവുന്ന ’ഗുളികൻ’ എന്ന ട്രൈബൽ ചെറുപ്പക്കാരൻ വിവാഹശേഷം തന്റെ സ്വത്വത്തിലെ അസ്വാഭാവികതകൾ തിരിച്ചറിയുന്നതും അയാൾ നേരിടുന്ന പ്രതിസന്ധികളുമാണ് സിനിമയുടെ പ്രമേയം

മികച്ച സിനിമകൾ നിർമ്മിക്കുന്നതിന് വേണ്ടി ഡോക്ടർമാരായ സുഹൃത്തുക്കളാണ് ഈ ചിത്രത്തിന്റെ സാക്ഷാക്കാരത്തിനായി പ്രവർത്തിച്ചിരിക്കുന്നത്. ഡോക്ടർമാരായി മാത്രം ജീവിച്ചാൽ പോരെന്ന തോന്നലാണ് സിനിമാ നിർമ്മാണ രംഗത്തേക്ക് വരുവാനുള്ള പ്രേരണയായതെന്ന് ഡോ മനോജ് പറഞ്ഞു.

ക്രീയേറ്റീവ് നിർമ്മാതാക്കൾ എന്ന നിലയ്ക്ക് കുറെ മികച്ച ചിത്രങ്ങൾ എടുക്കണമെന്നാണ് തീരുമാനമെന്നും ഭാവിയിൽ സിനിമ സംവിധാനം ചെയ്യുവാനും ഉദ്ദേശമുണ്ടെന്നും ഡോ മനോജ് കൂട്ടിച്ചേർത്തു.

രമ്യ വത്സല, ജോയ് മാത്യു, ഇന്ദ്രൻസ്, സജിത മഠത്തിൽ, നിലമ്പൂർ ആയിഷ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News