മലേഗാവ് സ്‌ഫോടനക്കേസ്: പ്രഗ്യാ സിംഗ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള ഏഴ് പ്രതികള്‍ക്കെതിരേ തീവ്രവാദ ഗൂഢാലോചനക്കുറ്റം ചുമത്തി

2008 ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ കുറ്റാരോപിതരായ 7 പേര്‍ക്കെതിരെയും പ്രത്യേക എന്‍ഐഎ കോടതി തീവ്രവാദഗൂഡാലോചന കുറ്റം, കൊലപാതകം ഉള്‍പ്പെടയുള്ള കുറ്റങ്ങള്‍ ചുമത്തി.

കുറ്റം ചുമത്തുന്നത് നീട്ടി വയ്ക്കണമെന്ന കേണല്‍ പുരോഹിതിന്റെ ആവശ്യം തള്ളിയാണ് പ്രതികള്‍ക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയത്. ആര്‍എസ്എസ് ഉള്‍പ്പെടെ വിവിധ ഹിന്ദു വര്‍ഗീയ സംഘടനകളുമായി ബന്ധമുള്ളവരാണ് പ്രതികള്‍. കേസില്‍ കോടതി നവംബര്‍ രണ്ടിന് വാദം കേള്‍ക്കാന്‍ ആരംഭിക്കും.

2008 സെപ്തംബറില്‍ മലേഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ കുറ്റാരോപിതരായ കേണല്‍ പുരോഹിത്, സംഘപരിവാര്‍ നേതാവ് പ്രഗ്യാ സിംഗ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള 7 പേര്‍ക്കെതിരെയാണ് പ്രത്യേക എന്‍ഐഎ കോടതി തീവ്രവാദഗൂഡാലോചന കുറ്റം,കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയത്.

യുഎപിഎ പ്രകാരം കുറ്റം ചുമത്തുന്നത് സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം മുംബൈ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് എന്‍ഐഎ കോടതിയുടെ നടപടി.യുഎപിഎ നിയമപ്രകാരം തീവ്രവാദ ഗൂഡാലോചനകുറ്റവും ഐപിസി പ്രകാരം ക്രിമിനല്‍ ഗൂഡാലോചന,കൊലപാതകം എന്നിവയുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആര്‍എസ്എസ് ഉള്‍പ്പെടെ വിവിധ ഹിന്ദു വര്‍ഗീയ സംഘടനകളുമായി ബന്ധമുള്ളവരാണ് പ്രതികള്‍. കേണല്‍ പുരോഹിതിനെക്കൂടാതെ സംഘപരിവാര്‍ നേതാവ് പ്രഗ്യാ സിംഗ് ഠാക്കൂര്‍,രമേഷ് ഉപാധ്യായ്,സമീര്‍ കുല്‍ക്കര്‍ണി,അജയ് രഹിര്‍ക്കര്‍ , സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി എന്നിവരാണ് മറ്റ് പ്രതികള്‍.

കേസില്‍ എന്‍ഐഎ കോടതി നവംബര്‍ രണ്ടിന് വാദം കേള്‍ക്കും. 2008 സെപ്തംബറിലായിരുന്നു മലേഗാവിലെ മുസ്ലീം പള്ളിക്ക് സമീപം ആറ് പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News