മുഖ്യമന്ത്രി പിണറായിക്ക് കേന്ദ്രമന്ത്രിയുടെ അഭിനന്ദനം

മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ അഭിനന്ദനം.വികസന പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ഇടപെടലിനാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി താന്‍ നന്ദി പറയുന്നതെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി പറഞ്ഞു.

കൊച്ചി കപ്പല്‍ ശാലയിലെ പുതിയ ഡ്രൈ ഡോക്കിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് ഗഡ്ക്കരി മുഖ്യമന്ത്രിയെ പ്രശംസിച്ചത്. കേരളത്തിന്‍റെ വികസനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ഇടപെടലുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നതിന്‍ ഗഡ്ക്കരി പ്രശംസിച്ചത്.

പെട്രോളിയം പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലികള്‍ ഇന്ത്യയില്‍ പലയിടത്തും നിലച്ചപ്പോ‍ഴും കേരള സര്‍ക്കാര്‍ ഇക്കാര്യം ഗൗരവത്തിലെടുത്തു.സമയ ബന്ധിതമായി പൈപ്പിടല്‍ ജോലികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.ഇത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടലിനെ തുടര്‍ന്നാണെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി മന്ത്രി എന്ന നിലയില്‍ താന്‍ നന്ദി പറയുന്നതായും ഗഡ്ക്കരി വ്യക്തമാക്കി.

കേരളത്തിനു ലഭിക്കുന്ന വലിയ പിന്തുണയാണ് കേന്ദ്രമന്ത്രിയുടെ ഈ വാക്കുകളെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രൈഡോക്കിന്‍റെ തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇരുവരും.1799 കോടി രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന ഡ്രൈഡോക്കിന്‍റെ നിര്‍മ്മാണം 2021ല്‍ പൂര്‍ത്തിയാകും.

ആന്‍ഡമാന്‍ നിക്കോബാര്‍ അഡ്മിനിസ്ട്രേഷനു വേണ്ടി കൊച്ചി കപ്പല്‍ ശാല നിര്‍മ്മിച്ച രണ്ട് യാത്രാ കപ്പലുകളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News