മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കി കേരള പൊലീസും കെഎസ്ആർടിസിയും

മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളോരുക്കി കേരള പൊലീസും കെ.എസ്.ആർ.ടി.സിയും. ദർശനത്തിനു എത്തുന്ന ദിവസവും സമയവും ഓൺലൈനായി തീർത്ഥാടകർക്ക് തിരഞ്ഞെടുക്കാം.

നിലയ്ക്കലില്‍ എത്തുന്ന തീർത്ഥാടകർക്ക് കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിങ്ങും, ദർശനത്തിനുള്ള സമയം തിരഞ്ഞെടുക്കുന്നതും ഒരുമിച്ചു ലഭ്യമാകുന്ന തരത്തിലാണ് പോർട്ടൽ ക്രമീകരിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം പമ്പയില്‍ തീർത്ഥാടകരെ യാതൊരു കാരണവശാലും തങ്ങാന്‍ അനുവദിക്കുന്നതല്ലെന്നും പൊലീസ് വ്യക്തമാക്കി.

മണ്ഡല-മകരവിളക്ക് ഉത്സവകാലത്ത് ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ശബരിമലയില്‍ എത്തുന്നത്. പലപ്പോഴും അനിയന്ത്രിതമായ തിരക്ക് കാരണം തീർത്ഥാടകർക്ക് മണിക്കൂറുകളോളം ദർശനത്തിനായി ക്യൂ നിൽക്കേണ്ടിവരുന്നു. ഇൗ സാഹചര്യത്തിലാണ് സംസ്ഥാന പൊലീസും കെഎസ്ആർടിസിയും ചേർന്ന് കൂടുതൽ സൗകര്യമൊരുക്കുന്നത്.

പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ പമ്പയില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ഇൗ വർഷം മുതല്‍ നിലയ്ക്കലിനെ ബേസ് ക്യാമ്പായി തീരുമാനിച്ചു. കൂടാതെ തീർത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമെ കടത്തിവിടു. നിലയ്ക്കലില്‍ നിന്നും തീർത്ഥാകടകര്‍ പമ്പയിലേക്ക് പോകുന്നതിനും, തിരികെ വരുന്നതിനും കെഎസ്ആർടിസിയുടെ ബസ്സുകള്‍ ഉപയോഗിക്കണം.

ശബരിമലയിലെത്തുന്ന എല്ലാ തീർത്ഥാടകർക്കും ദർശനത്തിനെത്തുന്ന ദിവസവും സമയവും ഒാൺലൈനായി തിരഞ്ഞെടുക്കാം. നിലയ്ക്കലില്‍ എത്തുന്നവർക്ക് കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിങ്ങും, ദർശനത്തിനുള്ള സമയം തിരഞ്ഞെടുക്കുന്നതും ഒരുമിച്ചു ലഭ്യമാകുന്ന തരത്തിലാണ് പോർട്ടൽ ക്രമീകരിച്ചിരിക്കുന്നത്.
sabarimalaq.com എന്ന പോർട്ടൽ മുഖേനയാണ് ബുക്കിങ്ങ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

ടിക്കറ്റിന്‍റെ പ്രിന്‍റെടുത്ത് യാത്രാ സമയം കരുതണം. തിരഞ്ഞെടുത്ത സമയം അടിസ്ഥാനമാക്കി 48 മണിക്കൂര്‍ വരെ ഉപയോഗിക്കാവുന്ന നിലയ്ക്കല്‍-പമ്പ-നിലയ്ക്കല്‍ റൌണ്ട് ട്രിപ്പ് ടിക്കറ്റാണ് നൽകുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതെ നിലക്കലില്‍ എത്തുന്ന തീർത്ഥാടകർക്ക് അവിടെയുള്ള കെഎസ്ആർടിസിയുടെ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്നും ലഭ്യതയ്ക്കനുസരിച്ച് മുൻഗണനാക്രമത്തില്‍ ടിക്കറ്റ് നൽകും.

മുന്‍വർഷങ്ങളില്‍ വെർച്വൽ ക്യൂ സംവിധാനം വഴി എത്തുന്ന തീര്ത്ഥാടകരെ മരക്കൂട്ടത്തു നിന്നും ചന്ദ്രാനന്‍ റോഡ് വഴി സന്നിധാനം നടപ്പന്തല്‍ വരെ എത്തുന്നതിന് അനുവദിച്ചിരുന്നു. എന്നാൽ ഇത്തവണ പരിമിതമായ എണ്ണം തീർത്ഥാടകർക്കായിരിക്കും ഈ സൗകര്യം അനുവദിക്കുക.അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം പമ്പയില്‍ തീർത്ഥാടകരെ യാതൊരു കാരണവശാലും തങ്ങാന്‍ അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News