കരിപ്പൂരില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് മര്‍ദ്ദനം; വനിതയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ വനിതയുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത യാത്രക്കാരെ കൊണ്ടുപോവാനായി എത്തിയ മൂന്നുപേര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

സംഭവത്തില്‍ കരിപ്പൂര്‍ പോലിസ് കേസെടുത്തു. വിമാനത്താവളത്തിന് സമീപത്തെ ടാക്‌സി ഡ്രൈവര്‍മാരാണ് മര്‍ദ്ദിച്ചത്. ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ കരിപ്പൂരിലേക്ക് മേലില്‍ വരരുതെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.

വനിതാ ഡ്രൈവറോട് മോശമായി പെരുമാറിയതായും പരാതിയുണ്ട്. കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്‌

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here