‘ഈ സൗന്ദര്യം ആസ്വദിക്കാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എല്ലാവരും എത്തണം’; കേരളത്തിലെത്തിയ കൊഹ്ലിക്ക് പറയാനുള്ളത് ഇതാണ്

കേരളത്തില്‍ എത്തിയതില്‍ അങ്ങേയറ്റം സന്തോഷം അറിയിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കേരളത്തില്‍ എത്തിയതില്‍ അങ്ങേയറ്റം ആഹ്ലാദമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി.

“ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. ഈ ‘സൗന്ദര്യം ആസ്വദിക്കാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എല്ലാവരും എത്തണം’. ഇവിടം അങ്ങേയറ്റം സുന്ദരവും സുരക്ഷിതവുമാണ്”. വിരാട് കൊഹ്ലി കുറിച്ചു.

ഇന്ത്യ വിന്‍ഡീസ് അവസാന ഏക ദിനത്തിനായാണ് ടീം ഇന്ത്യ തിരുവനന്തപുരത്തെത്തിയത്. നവംബര്‍ ഒന്നിന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ടീം, റാവിസ് ലീല ഹോട്ടലിലാണ് താമസിക്കുന്നത്.

ആരാധകര്‍ ആര്‍പ്പുവിളികളോടെയാണ് കേരളത്തിലെത്തിയ നായകന്‍ കോഹ്ലിയെയും ധോണിയുമെല്ലാം എതിരേറ്റത്.മത്സരത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News