ശബരിമല: ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്

ശബരിമല വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗം ഇന്ന്.

ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള മന്ത്രിമാർ, വകുപ്പ് സെക്രട്ടറിമാർ, ദേവസ്വം കമ്മീഷണർമാർ, ഉന്നതദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

10.30 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേരുന്നയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് യോഗം.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ്, ബോർഡ് അംഗം, ദേവസ്വം കമ്മീഷണർ,സംസ്ഥാന പൊലീസ് മേധാവി ,ദേവസ്വം വകുപ്പ് സെക്രട്ടറി, വിവിധ വകുപ്പ് തലവൻമാർ തുടങ്ങിയവരും യോഗത്തിൽ സംബന്ധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News