മഞ്ചേശ്വരം തിരഞ്ഞെടുപ്പ് ഫലം; കെ സുരേന്ദ്രന്‍റെ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും .

എംഎൽഎ മരിച്ച സാഹചര്യത്തിൽ കേസ് തുടരാൻ താൽപര്യമുണ്ടോ എന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ കോടതി ഹർജിക്കാരനായ സുരേന്ദ്രനോട് ആരാഞ്ഞിഞിരുന്നു.

ഇക്കാര്യത്തിൽ ഇന്ന് സുരേന്ദ്രൻ നിലപാട് അറിയിക്കും. ഹർജിയുമായി മുന്നോട്ടുപോകാനാണ് സുരേന്ദ്രന്റെ തീരുമാനമെന്നാണ് സൂചന.

അങ്ങനെയെങ്കിൽ കേസിൽ വിസ്താരം പൂർത്തിയായി വിധി പറയുന്നു വരെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാകും.

കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്.

കള്ളവോട്ടിലൂടെയാണ് അബ്ദുല്‍ റസാഖിന്റെ വിജയമെുന്നും, തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ബി ജെ പി നേതാവ് സുരേന്ദ്രൻ കോടതിയെ സമീപിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel