കളിക്കൊരുങ്ങി കാര്യവട്ടം; അനന്തപുരിയും കായിക പ്രേമികളും ആവേശത്തില്‍

വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് മാച്ച് കാണാന്‍ കായിക പ്രേമികള്‍ ആവേശത്തില്‍.

ഇരു ടീമുകളും ഇന്ന് ഗ്രൗണ്ടില്‍ പ്രാക്ടീസ് നടത്തില്ല എന്നാണ് സൂചന. ഇത് കായിക പ്രേമികളെ നിരാശരാക്കിയട്ടുണ്ട്.

ഇന്നലെ ഉച്ചയോടെ പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് ഇരു ടീമുകളും അനന്തപുരയിലെത്തിയത്.

ഇന്ന് ഇരു ടീമുകളും സ്റ്റേഡിയത്തില്‍ പരീശിലനം നടത്തും എന്നാണ് മുന്‍പ് അറിയച്ചതെങ്കിലും ഇന്ന് പരിശീലനം ഉണ്ടായിരിക്കില്ലെന്നാണ് ലഭിക്കുന്ന സൂചന.

ഇത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 10,000 റണ്‍സ് തികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും.

കോഹ്‌ലിക്ക് കെസിഎ ഭാരവാഹികള്‍ ഉപഹാരം സമ്മാനിക്കും. വ്യാഴാഴ്ച്ച ഒന്നര മുതലാണ് മത്സരം ആരംഭിക്കുക.

11 മണിമുതലാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം നല്‍കും. സ്റ്റേഡിയത്തിന് അകത്ത് പ്രവേശിക്കാന്‍ ടിക്കറ്റിന് പുറമെ പ്രൈമറി ടിക്കറ്റ് ഹോള്‍ഡറുടെ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്.

3 കോടി 12 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റഴിഞ്ഞു. പേടിഎം, ഇന്‍സൈഡര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് പുറമെ സംസ്ഥാനത്തെ 2700 അക്ഷയ ഇകേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.

മുന്‍ വര്‍ഷങ്ങളിലേത് പോലെ ടിക്കറ്റുകള്‍ കൗണ്ടര്‍ വഴി വില്‍പ്പന ഉണ്ടായിരിക്കുന്നതല്ല. സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാന്‍ ഡിജിറ്റല്‍ടിക്കറ്റുകളോ, പ്രിന്റ് ഔട്ടുകളോ ഉപയോഗിക്കാം.

ഓണ്‍ലൈന്‍ ലിങ്ക് കെസിഎ വെബ്ബ്‌സൈറ്റിലും ലഭ്യമാണെന്ന് കെസിഎ ഭാരവാഹികള്‍ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News