മന്ത്രി മാത്യു ടി തോമസിന്‍റെ ഗണ്‍മാന്‍ സുജിത്ത് വെടിയേറ്റ് മരിച്ച നിലയില്‍

കൊല്ലം: മന്ത്രി മാത്യു ടി തോമസിന്‍റെ ഗണ്‍മാന്‍ സുജിത്ത് വെടിയേറ്റ് മരിച്ച നിലയില്‍.

കൊല്ലം കടയ്ക്കൽ ചരിപ്പറമ്പ് സ്വദേശി സുജിത് (27) ആണ് മരിച്ചത്. തിരുവനന്തപുരം സിറ്റി എ ആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ ആണ്.

ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

സര്‍വീസ് റിവോള്‍വറില്‍ നിന്നാണ് വെടിയേറ്റത്. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയി ലേക്ക് മാറ്റും.ആദ്യം ഞരമ്പ് മുറിച്ച ശേഷം സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു.

സുജിത്തിന്റെ കിടപ്പു മുറിയിൽ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി.ഇന്നലെ ലീവെടുത്ത് വീട്ടിൽ തന്നെയായിരുന്നു മുറിവിട്ട് പുറത്തു വന്നിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News