മന്ത്രി മാത്യു ടി തോമസിന്‍റെ ഗണ്‍മാന്‍ സുജിത്ത് വെടിയേറ്റ് മരിച്ച നിലയില്‍; വെടിയേറ്റത് സര്‍വ്വീസ് റിവോള്‍റില്‍ നിന്ന്

കൊല്ലം: മന്ത്രി മാത്യൂ ടി തോമസിന്റെ ഗൺ മാൻ സ്വയം വെടിവെച്ച് മരിച്ചു. കൊല്ലം കടയ്ക്കൽ ചരിപ്പറമ്പ് സ്വദേശി സുജിത് (27) ആണ് മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

ഇന്നു പുലർച്ചെ 6 മണിയോടെ വെടിയൊച്ച കേട്ട അയൽവാസികൾ സുജിത്തിന്റെ മുറി ചവിട്ടി തുറന്ന് സുജിത്തിനെ കടയ്ക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോലീസെത്തി മുറി പരിശോധിച്ചപ്പോൾ സർവ്വീസ് പിസ്റ്റൾ ആത്മഹത്യാ കുറിപ്പും കണ്ടെത്തി പ്രണയനൈരാശ്യമാണ് ആത്മഹത്യക്കു കാരണമെന്നു കരുതുന്നു.

ആദ്യം ഞരമ്പ് മുറിച്ച ശേഷം സർവീസ് പിസ്റ്റൾ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു എന്ന് കൊല്ലം റൂറൽ എസ്.പി അശോകൻ പറഞ്ഞു.

വലതുചെവിക്കുമുകളിലും ഇടതുചെവിക്കുമപകളിലുമായി വെടിയുണ്ട തുളച്ചതിന്റെ പരിക്ക് കണ്ടെത്തി.

കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയി ലേക്ക് മാറ്റും.

തിരുവനന്തപുരം സിറ്റി എ ആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ ആണ് സുജിത്ത്. ഡ്യൂട്ടി കഴിഞ്ഞ് മടങിയ സുജിത്ത് സർവ്വീസ് പിസ്റ്റൾ തിരികെ ഏൽപ്പിക്കാതെ കയ്യിൽ കരുതുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News