വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം

വനിതാകമ്മീഷനംഗം ഷാഹിദാ കമാലിനെ അപകീർത്തിപ്പെടുത്തുംവിധം സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം.

ആർ എസ് എസിനെ ക്കുറിച്ച് തെറ്റിദ്ധാരണകൾ ആണ് പ്രചരിപ്പിക്കുന്നത് എന്ന് ഷാഹിതാ കമാൽ അഭിപ്രായപ്പെടുന്ന രീതിയിലാണ് പോസ്റ്റുകൾ.

ജനം ടിവിയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റിൽ ഷാഹിതാ കമാൽ, മുസ്ളീം പേ‍ഴ്സണൽ ലോ വനിതാ ബോർഡ് അധ്യക്ഷ ആണെന്നും ആണ് പ്രചരിപ്പിക്കുന്നത്.

തന്‍റെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡിജിപി ക്ക് പരാതി നൽകുമെന്നും ഷാഹിതാ കമാൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here