റഫേല്‍ ഇടപാടില്‍ സുപ്രീം കോടതി ഇടപെടല്‍; വിവരങ്ങള്‍ മുദ്രവച്ച ക‍വറില്‍ സുപ്രീം കോടതിയെ അറിയിക്കണം

റഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ തിരിച്ചടി. റഫേല്‍ വിമാനങ്ങളുടെ വില, ഓഫ്‌സെറ്റ് പങ്കാളിയെ തെരഞ്ഞെടുത്തതുള്‍പ്പെടെയുള്ള നയതന്ത്ര വിശദാംശങ്ങള്‍ എന്നിവ കൈമാറാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം.

മുദ്രവച്ച കവറില്‍ പത്ത് ദിവസത്തിനകം വിവരങ്ങള്‍ സുപ്രീംകോടതിക്ക് നല്‍കണം. ഇടപാടിലേക്ക് നയിച്ച കാര്യങ്ങള്‍ മാത്രം പരിശോധിക്കുമെന്ന നിലപാടില്‍ നിന്ന് മാറി ഇടപാടിന്റെ വിലവിവരം,

നയതന്ത്ര വിശദാംശങ്ങള്‍ എന്നിവകൂടി പരിശോധിക്കുകയാണ് ഇതോടെ സുപ്രീംകോടതി ചെയ്യുന്നത്.

വിലവിവരം നല്‍കാന്‍ ആകില്ലെങ്കില്‍ എതിര്‍പ്പുകള്‍ സത്യവാങ്മൂലം നല്‍കുക എന്നും കോടതി നിര്‍ദേശിച്ചു.

ഒഫീഷ്യല്‍ സീക്രട്ട് ആക്ടില്‍ പെടാത്ത വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കാമെന്നും കോടതി വ്യക്തമാക്കി.

സുപ്രീംകോടതി നിര്‍ദേശങ്ങളോടെ കേന്ദ്രസര്‍ക്കാരിന്റെ രഹസ്യ ഇടപാടുകള്‍ മറനീക്കുമെന്ന് വ്യക്തം

റഫേല്‍ വിമാനങ്ങളുടെ വില, ഓഫ്‌സെറ്റ് പങ്കാളിയെ തെരഞ്ഞെടുത്തതുള്‍പ്പെടെയുള്ള നയതന്ത്ര വിശദാംശങ്ങള്‍ എന്നിവ സുപ്രീംകോടതിക്ക് കൈമാറാനാണ് കേന്ദ്രസര്‍ക്കാരിനോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്.

നിര്‍ദേശത്തെ കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ എതിര്‍ത്തെങ്കിലും എതിര്‍പ്പുകള്‍ സ്ത്യവാങ്മൂലത്തില്‍ അറിയിക്കുക എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

10 ദിവസത്തിനകം വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ നല്‍കാനാണ് കോടതി നിര്‍ദേശം. ഒഫീഷ്യല്‍ സീക്രട്ട് ആക്ടില്‍ പെടാത്ത വിവരങ്ങള്‍ പരസ്യമാക്കുന്നതിലും കോടതി അനുകൂല നിലപാടെടുത്തു.

റഫേല്‍ വിമാനങ്ങളുടെ വില പരസ്യപ്പെടുത്താതിരിക്കാന്‍ സാധ്യമായ പരിശ്രമങ്ങളെല്ലാം നടത്തിയ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം കനത്ത തിരിച്ചടിയാണ്.

ഇടപാടിലേക്ക് നയിച്ച കാര്യങ്ങള്‍ മാത്രമേ പരിശോധിക്കൂ എന്നായിരുന്നു സുപ്രീംകോടതിയുടെ മുന്‍നിലപാട്.

ഈ നിലപാടില്‍ നിന്ന് സുപ്രീകോടതി മാറിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇടപാടിന്റെ വിലവിവരം, നയതന്ത്ര വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കാനുള്ള തീരുമാനം.

കേസ് പരിഗണിക്കവെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സിബിഐയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കട്ടെ കാത്തിരിക്കൂ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍, വിലവിവരം, നയതന്ത്ര വിശദാംശങ്ങളുടെ പരിശോധന എന്നിവയൊക്കെ കേന്ദ്രസര്‍ക്കാരിനെ കാത്തിരിക്കുന്ന തിരിച്ചടിയുടെ കൃത്യമായ സൂചനകളാണ്. ഹര്‍ജികള്‍ നവംബര്‍ 14 ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News