അഭയ കേസിലെ പ്രതിയെ സഹായിച്ചു; സിബിഎെ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്കെതിരെ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ പരാതി നല്‍കി

സിബിഎെ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്കെതിരെ ഗുരുതരമായ അ‍ഴിമതി ആരോപണം ഉന്നയിച്ചുകൊണ്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെവി ചൗധരിക്ക് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ പരാതി നല്‍കി.

അഭയ കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ സിബിഎെ കോടതി വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ

ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുവാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി, കേന്ദ്ര പേ‍ഴ്സണല്‍ മന്ത്രാലയം സെക്രട്ടറി രേഖാമൂലം നിര്‍ദേശം നല്‍കിയിട്ടും

അപ്പീല്‍ ഫയല്‍ ചെയ്യാതെ പ്രതിയെ സഹായിച്ച് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിച്ച സിബിഎെ ഡയറക്ടര്‍ അലോക് വര്‍മ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ

കേന്ദ്ര വിജിലന്‍സി കമ്മീഷണര്‍ അന്വേഷണ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍ പുരയ്ക്കലാണ് പരാതി നല്‍കിയത്.

രണ്ടാം പ്രതി ഫാദര്‍ പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി

അന്തിമ വാദത്തിനിടയില്‍ സിബിഎെ അപ്പീല്‍ നല്‍കാത്തതിനെ കുറിച്ചും പ്രതിക്കെതിരെ നല്‍കിയ അപ്പീല്‍ ഹര്‍ജിയെ അനുകൂലിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും

ഹൈക്കോടതി ചോദിച്ചപ്പോള്‍ സിബിഎെ സ്റ്റാന്‍റിംഗ് കൗണ്‍സില്‍ തനിക്ക് നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്ന മറുപടി പ്രതിയെ സഹായിച്ചുവെന്നും പരാതിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here