റിസര്‍വ്വ് ബാങ്കിന്റെ സ്വയം ഭരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈകടത്തുന്നു; ഊര്‍ജിത് പട്ടേല്‍ രാജി വയ്ക്കാനൊരുങ്ങുന്നു

റിസര്‍വ്വ് ബാങ്കിന്റെ സ്വയം ഭരണത്തില്‍ കൈകടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ഗവര്‍ണ്ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി വയ്ക്കാനൊരുങ്ങുന്നു. ആര്‍ബിഐയുടെ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെടാനുള്ള ചട്ടം ഏഴ് പ്രയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമാണ് രാജിയിലേയ്ക്ക് നയിക്കുന്നതെന്നും സൂചനയുണ്ട്.

രാജി വച്ചാല്‍ അരുണ്‍ ജറ്റ്‌ലിയ്ക്ക് തിരിച്ചടിയായിരിക്കുമെന്ന് സുബ്രഹ്മണ്യം സ്വാമി പ്രതികരിച്ചു. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിട്ട കാലത്ത് പോലും റിസര്‍വ്വ് ബാങ്കിനെ നിയന്ത്രിച്ചിട്ടില്ലെന്ന് മുന്‍ ധനമന്ത്രി പി.ചിന്ദബരം ചൂണ്ടികാട്ടി.

2019 സെപ്ന്റബര്‍ വരെയുള്ള കാലാവധി പൂര്‍ത്തിയാക്കാതെ ആര്‍ബിഐ ഗവര്‍ണ്ണര്‍ ഊര്‍ജിത് പട്ടേല്‍ സ്ഥാനം ഒഴിയും.റിസര്‍വ്വ് ബാങ്കിനെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ അനുവദിക്കുന്ന ആര്‍ബിഐ ചട്ടം ഏഴ് പ്രയോഗിക്കാന്‍ എന്‍ഡിഎ നീക്കം നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് രാജി.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത് വരെ ഉപയോഗിക്കാത്ത ചട്ടം മോദി സര്‍ക്കാര്‍ പ്രാമ്പല്യത്തിലാക്കുന്നതോടെ ആര്‍ബിഐയുടെ സ്വയം ഭരണാവകാശം തകരും.ഇത് അനാവശ്യ ഇടപെടലെന്നാണ് ഊര്‍ജിത് പട്ടേലിന്റെ പരാതി.

സാമ്പത്തിക മാദ്യം രൂക്ഷമായ 1991,97,2008,2013ല്‍ പോലും ചട്ടം പ്രയോഗിച്ചിട്ടില്ലെന്ന് മുന്‍ ധനമന്ത്രി പി.ചിന്ദബരം ചൂണ്ടികാട്ടി.മോദി സര്‍ക്കാരിന് ഒളിപ്പിക്കാന്‍ ഉള്ളത് കൊണ്ടാണിതെന്നും അദേഹം കുറ്റപ്പെടുത്തി. ഊര്‍ജിത് പട്ടേല്‍ രാജി വച്ചാല്‍ അത് ധനമന്ത്രി അരുണ്‍ ജറ്റ്‌ലിയ്ക്ക് തിരിച്ചടിയായിരിക്കുമെന്ന് ബിജെപി രാജ്യസഭ എം.പി സുബ്രഹ്മണ്യം സ്വാമിയും വിമര്‍ശിച്ചു.

റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേയ്ക്ക് കൂടുതല്‍ നോമിനികളെ നിയമിച്ച് നിയന്ത്രിക്കാന്‍ ശ്രമിച്ചത് മുതല്‍ ആര്‍ബിഐയും കേന്ദ്രവും തര്‍ക്കത്തിലാണ്.കേന്ദ്രത്തിനെതിരെ ഡപ്യൂട്ടി ഗവര്‍ണ്ണര്‍ വിരാല്‍ ആചാര്യ ഇക്കഴിഞ്ഞ 26ന് പരസ്യമായി രംഗത്ത് എത്തി. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ഊര്‍ജിത് പട്ടേലും വ്യക്തമാക്കി.ബാങ്കുകളുടെ കിട്ടാകടം വര്‍ധിച്ചതിന്റെ ഉത്തരവാദിത്വം റിസര്‍വ് ബാങ്കിനാണന്ന് കഴിഞ്ഞ ദിവസം ജറ്റ്‌ലി തിരിച്ചടിച്ചു.

ഇത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി.3.6 ലക്ഷം കോടി വരുന്ന ആര്‍ബിഐ നീക്കിയിരിപ്പ് തുക കേന്ദ്ര സര്‍ക്കാരിലേയ്ക്ക് മാറ്റുക,പലിശ നിരക്ക് കുറയ്ക്കുക, ബാങ്കേതര സ്ഥാപനങ്ങളെ സഹായിക്കല്‍,പെയ്‌മെന്റ് നിയന്ത്രണ അതോറിട്ടി രൂപീകരിച്ച് ആര്‍ബിഐയെ നിയന്ത്രിക്കുക തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും കേന്ദ്രവും ആര്‍ബിഐയും തര്‍ക്കം.

സാമ്പത്തിക വിദഗ്ദ്ധരെ ആര്‍ബിഐ തലപ്പത്ത് നിയമിക്കുന്നത് കൊണ്ട് പ്രയോജനമില്ലെന്ന് ധനമന്ത്രാലയം വിമര്‍ശിക്കുന്നു.പകരം ഉന്നത ഉദ്യോഗസ്ഥരെ ഗവര്‍ണ്ണര്‍മാരായി നിയമിക്കണം.അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച്ച് ബാങ്ക് മേധാവിമാരുടെ യോഗം വിളിച്ചു. പണലഭ്യതയില്‍ ഞെരുക്കം നേരിടുന്ന പശ്ചാത്തലത്തിലാണ് യോഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News