ശബരിമല സ്ത്രീ പ്രവേശനം; സുപ്രീംകോടതി വിധി അനുകൂലമല്ലെങ്കില്‍ പ്രക്ഷോഭം തുടരുമെന്ന് എന്‍എസ്എസ്

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി അനുകൂലമല്ലെങ്കില്‍ പ്രക്ഷോഭം തുടരുമെന്ന് എന്‍എസ്എസ്. വിവിധ സംഘടനകളുമായി ആലോചിച്ച് തുടര്‍ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കും. ശബരിമല രണ്ടാംഘട്ട പ്രക്ഷോഭത്തെ കുറിച്ച് ആലോചിക്കാന്‍ സംഘപരിവാര്‍ സംഘടനകളുടെ യോഗം നാളെ കോട്ടയത്ത് ചേരും.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഈ മാസം 13 ന് സുപ്രീംകോടതിയില്‍ നിന്നും വിധി പ്രതികൂലമായാല്‍ തുടര്‍പ്രക്ഷോഭം സംഘടിപ്പിക്കാനാണ് എന്‍എസ്എസ് നീക്കം. സമര രംഗത്തുള്ള മറ്റു സംഘടനകളുമായി ചേര്‍ന്ന് കൊണ്ട് പ്രതിഷേധം നടത്തും.

അതേസമയം വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മുഴുവന്‍ കരയോഗങ്ങള്‍ കേന്ദ്രീകരിച്ച് പ്രാര്‍ത്ഥനായജ്ഞം നടത്തി.

എന്‍എസ്എസിന്റെ പതാക ദിനത്തോടനുബന്ധിച്ച് ആയിരുന്നു പരിപാടി. അതിനിടെ സംഘപരിവാര്‍ സംഘടനകള്‍ നാളെ കോട്ടയത്ത് യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ശബരിമല വിഷയത്തില്‍ പ്രതിഷേധം ആസൂത്രണം ചെയ്യുന്നതിനാണ് യോഗം വിളിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News