ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി; ശബരിമല വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെടും

വിടി ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. എല്ലാവരും പാർട്ടിക്ക് വിധേയരാണെന്ന് ബൽറാം ഓർ‌ക്കണം. അച്ചടക്കമില്ലാത്ത ആൾക്കൂട്ടമായി പാർട്ടി മാറരുത്.

രാഹുല്‍ ഈശ്വറുമായി രാഹുല്‍ ഗാന്ധിയെ താരതമ്യം ചെയ്ത വിടി ബല്‍റാമിന്‍റെ പരാമര്‍ശം നാണംകെട്ടതാണെന്നും അംഗീകരിക്കാന്‍ ക‍ഴിയില്ലെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

അച്ചടക്കമില്ലാത്ത ആള്‍ക്കൂട്ടമായി പാര്‍ടിക്ക് മുന്നോട്ട് പോകാന്‍ ക‍ഴിയില്ല. വിടി ബല്‍റാമിനോട് വിശദീകരണം ചോദിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പാലക്കാട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News