42 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത സംഭവം; 16 മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം

ഉത്തര്‍പ്രദേശിലെ ഹാഷിംപുരയില്‍ 42 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ 16 മുന്‍ പൊലീസുകാര്‍ക്ക് ജീവപര്യന്തം. ഡല്‍ഹി ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്.

പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കിയാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഡാലോചന തെളിവ് നശിപ്പിക്കല്‍ എന്നിവയായിരുന്നു പ്രതികള്‍ക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍.

കൃത്യമായി ഉന്നം വച്ചു നിസ്സഹായരായ ആള്‍ക്കാരെ പോലീസ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here