പ്ലാസ്റ്റിക് ഗോഡൗണില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി; അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ശ്രീകാര്യത്തിനടുത്ത‌് മൺവിളയില്‍ വ്യവസായ എസ‌്റ്റേറ്റില്‍ ഇന്നലെയുണ്ടായ തീപിടിത്തത്തിൽ പ്ലാസ്‌റ്റിക‌് നിർമാണ ഫാക്ടറി പൂർണമായും കത്തിനശിച്ചു.

ആളപായമില്ലമില്ലെങ്കിലും ശ്വാസതടസ്സം മൂലം രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജയറാം രഘു (18), കോന്നി സ്വദേശി ഗിരീഷ‌് (21) എന്നിവരാണ‌് ആശുപത്രിയിലുള്ളത‌്.  ഒരു കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു.  ഫാക്ടറിയില്‍ നിന്നും ഇപ്പോ‍ഴും പുക വമിക്കുന്നുണ്ട്.  സമീപവാസികളെ അടിയന്തരമായി ഒഴിപ്പിച്ചു.

നൈറ്റ‌് ഷിഫ‌്റ്റിനായി നൂറ്റിയിരുപതോളം ജീവനക്കാർ കമ്പനിക്കകത്ത‌് ഉണ്ടായിരുന്നു. ഇവർ തീ പടർന്ന ഉടൻ പുറത്തേക്ക‌് ഓടി രക്ഷപ്പെട്ടു. മുപ്പതോളം ഫയര്‍ യൂണിറ്റുകള്‍, എത്തിയാണ് തീയണച്ചത്.

ഫാമിലി പ്ലാസ്റ്റിക‌് ഫാക്ടറിയുടെ നാലുനില കെട്ടിടം ഏതാണ്ട‌് പൂർണമായും കത്തിനശിച്ചു. യന്ത്രസാമഗ്രികളും രാസവസ‌്തുക്കളും പൂർണമായും കത്തിപ്പോയി. കമ്പനിയുടെ മൂന്നു യൂണിറ്റുകളിൽ ഒന്നിൽനിന്നാണ‌് തീ പടർന്നത‌്.

30 യൂണിറ്റു ഫയര്‍ഫോ‍ഴ്സ് എത്തിയാണ് തീ കെടുത്തിയത്. ചിറയിൻകീഴ‌് സ്വദേശി സിൻസൺ ഫെർണാണ്ടസിന്റെ ഉടമസ്ഥതയിലുള്ളതാണ‌് ഫാക‌്ടറി.

മൺ വിള, കുളത്തൂർ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ: കെ.വാസുകി അറിയിച്ചു.മൺവിള ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനെ തീപിടുത്തം ബാധിച്ചിട്ടില്ല.

എങ്കിലും പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീ പിടുത്തത്തെ തുടർന്നുള്ള പ്രദേശത്ത സാഹചര്യം കണക്കിലെടുത്ത് ഇന്ന് നടത്താനിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്വയംഭരണ പ്രഖ്യാപന പരിപാടി മാറ്റി വയ്ക്കുന്നതായി സഹകരണ വകുപ്പ് മന്ത്രി അറിയിച്ചു. തീപിടുത്തം ഫയർഫോഴ്സ് ഡയറക്ടർ (ടെക്നിക്കൽ) പ്രസാദ് അന്വേഷിക്കും. ഫയർഫോഴ്സ് മേധാവിയുടേതാണ് ഉത്തരവ്. പൊലീസും പ്രത്യേക അന്വേഷണം നടത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here