കൊച്ചി: ഐജി മനോജ് എബ്രഹാമിനെ നായയെന്ന് അധിക്ഷേപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്.
സംഭവത്തിൽ സ്റ്റേഷനിൽ ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു പോലീസ് ഗോപാലകൃഷ്ണന് നോട്ടീസ് അയച്ചു. ബിജെപി ജില്ലാ നേതാക്കൾ ഉൾപ്പെടെ 200 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഐജി മനോജ് എബ്രഹാം എന്ന നായ ആണ് ശബരിമലയിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ആണ് ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞത്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് എറണാകുളം റെയിഞ്ച് ഐജി ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഗോപാലകൃഷ്ണൻ ഐജി മനോജ് എബ്രഹാമിനെ രൂക്ഷമായ ഭാഷയിൽ അധിക്ഷേപിച്ചത്.
അനധികൃതമായി സംഘം ചേർന്നതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും ആണ് ബിജെപി ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ള 200 പേർക്കെതിരെ സെൻട്രൽ പോലീസ് കേസെടുത്തത്. കേസിൽ രാവിലെ പത്തുമണിക്ക് സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഹാജരായി വിശദീകരണം നൽകാൻ നോട്ടീസിലൂടെ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാവിയിൽ പ്രമോഷൻ ലഭിക്കണമെങ്കിൽ സെൻട്രൽ ട്രൈബ്യൂണലിൽ പോകേണ്ടി വരുമെന്നും ഗോപാലകൃഷ്ണൻ ഉദ്ഘാടനവേളയിൽ ഐജിക്കെതിരെ ഭീഷണി മുഴക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here