വീണ്ടും വയറ്റത്തടിച്ച് കേന്ദ്രം; പാചക വാതക സിലിണ്ടറുകള്‍ക്ക് വില കുത്തനെ കൂട്ടി

ദില്ലി: ഇന്ധന വില വീണ്ടും കൂട്ടി കേന്ദ്ര സര്‍ക്കാര്‍. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 61 രൂപയും സബ്സിഡിയുള്ള സിലിണ്ടറിന് 2 രൂപ 94 പൈസയുമാണ് കൂടിയത്.

ഇക്ക‍ഴിഞ്ഞ ജൂണ്‍ മുതല്‍ 6 -മത്തെ തവണയാണ് വില വര്‍ധിപ്പിച്ചത്. ദിനംപ്രതി പെട്രോള്‍ ഡീസല്‍ വില കുത്തനെ ഉയര്‍ത്തുന്നതിനോടൊപ്പമാണ് പാചക വാതകവിലയും വര്‍ധിപ്പിച്ചത്. ജനങ്ങളുടെ പ്രതിഷേധങ്ങള്‍ വലവെക്കാതെയാണ്, കേന്ദ്രം വില ഇത്തരത്തില്‍ വര്‍ധിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here