ശബരിമല സ്ത്രീ പ്രവേശനം: അമിത് ഷായുടെ നിലപാടിനെ തള്ളി ഉമാഭാരതി; കോടതി വിധിയില്‍ കുറ്റം പറയാന്‍ സാധിക്കില്ല

ദില്ലി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നിലപാടിനെ തള്ളി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ കോടതി വിധിയില്‍ കുറ്റം പറയാന്‍ സാധിക്കില്ലെന്ന് ഉമാഭാരതി വ്യക്തമാക്കി.

ജനവികാരം മനസിലാക്കി വേണം കോടതികൾ വിധി പറയേണ്ടതെന്ന അമിത് ഷായുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ഉമാ ഭാരതി.

പരാതി എത്തിയത് കൊണ്ടാണ് കോടതി വിഷയം പരിഗണിച്ചത്. സ്ത്രീ പ്രവേശനം സ്വകാര്യ വിശ്വാസത്തിന്റെ ഭാഗം മാത്രമാണ്. എപ്പോൾ അമ്പലത്തിൽ പോകണം പോകണ്ടായെന്ന് സ്ത്രീകൾക്ക് അറിയാമെന്നും ഉമാഭാരതി വ്യക്തമാക്കി.

ഇംഗ്ലീഷ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ശബരിമല വിഷയത്തില്‍ ബിജെപി ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നിലപാടിനൊപ്പമല്ലെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന് വനിതാ നേതാവുമായ ഉമാഭാരതി വ്യക്തമാക്കിയത്.

വിധി പറഞ്ഞ കോടതിയെ വിമര്‍ശിച്ച അമിത് ഷായുടെ കണ്ണൂരിലെ പ്രസംഗത്തെ ഉമാഭാരതി പിന്തുണയ്ക്കാന്‍ തയ്യാറായില്ല.സ്ത്രീ പ്രവേശനം സാധ്യമാക്കി വിധി പറഞ്ഞ കോടതിയെ കുറ്റപ്പെടുത്താനാകില്ല. കോടതി സ്വമേധനായ എടുത്ത കേസല്ല ശബരിമല സ്ത്രീ പ്രവേശനമെന്നും അഭിമുഖത്തില്‍ ഉമാഭാരതി ചൂണ്ടികാട്ടി.

പരാതിയായി എത്തിയത് കൊണ്ടാണ് കോടതിയ്ക്ക് പരിഗണിക്കേണ്ടി വന്നത്. സ്ത്രീ പ്രവേശനം സ്വകാര്യ വിശ്വാസത്തിന്റെ ഭാഗമാണ്.ക്ഷേത്രത്തില്‍ എപ്പോള്‍ പ്രവേശിക്കണം, പ്രവേശിക്കണ്ടായെന്ന് സ്ത്രീകള്‍ക്ക് അറിയാമെന്നും അവര്‍ വ്യക്തമാക്കി.

കേരളത്തില്‍ ബിജെപി നടത്തുന്ന നിരാഹാര സമരം ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ വേണ്ടി മാത്രമാണന്ന് കരുതുന്നില്ലെന്നും കേന്ദ്ര നേതാവ് കൂടിയായ ഉമാഭാരതി പറയുന്നു. മറ്റ് വിഷയങ്ങള്‍ കൂടി ഏറ്റെടുത്താണ് ബിജെപിയുടെ സമരമെന്ന് പ്രതിരോധിക്കാനും ഉമാഭാരതി അഭിമുഖത്തില്‍ ശ്രമിക്കുന്നു.

എന്തായാലും സ്ത്രീ പ്രവേശനത്തില്‍ ബിജെപിയിലെ മുതിര്‍ന്ന് വനിതാ നേതാക്കളും ,മന്ത്രിമാരും പാര്‍ടി നിലപാടില്‍ അസംതൃപ്ത്തരാണന്ന സൂചന നേരത്തെ പുറത്ത് വന്നിരുന്നു. ഇത് ശരി വയ്ക്കുന്നതാണ് ഉമാഭാരതിയുടെ വാക്കുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News