കഴിഞ്ഞ ദിവസമാണ് ചാലക്കുടിയില്‍ 7 വയസ്സുകാരിയായ മകളുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ ഷാനിയെ അറസ്റ്റ് ചെയ്തത്. മകള്‍ ഗോവണിപ്പടിയില്‍ നിന്ന് വീണ് മരിച്ചുവെന്നായിരുന്നു ആദ്യം പുറത്ത് വന്നിരുന്നത്.
എന്നാല്‍ പ്രവാസിയായ ഭര്‍ത്താവാണ് സംസ്കാര ചടങ്ങിനിടെ കുട്ടിയുടെ ദേഹത്ത് മുറിവുകള്‍ കണ്ടെത്തിയത്..തുടര്‍ന്ന് ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ കണ്ട പരുങ്ങലും മൊഴിമാറ്റലും കൂടുതല്‍ സംശയത്തിന് ഇടയാക്കിയത്.
തുടര്‍ന്ന് ഭര്‍ത്താവ് മരണത്തില്‍ ദുരൂഹത ആരോപിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ഷാനി അറസ്റ്റിലായത്. കൂടുതല്‍ ചോദ്യം ചെയ്യലിലൂടെയാണ് ദുരൂഹമായ സംഭവത്തിന്‍റെ ചുരുളഴിയുന്നത്.
ചോദ്യം ചെയ്യലിലാണ് കുട്ടി ദേഹത്ത് ഛര്‍ദിച്ചതില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന് ഷാനി സമ്മതിച്ചത്. തുടര്‍ന്ന് മനോനില തെറ്റിയ ഷാനിയെ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്.
സെപ്റ്റംബര്‍ 23 നാണ് മകള്‍ ആവണിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here