മയ്യ‍ഴിയുടെ കഥാകാരന്‍ എം മുകുന്ദന് എ‍ഴുത്തച്ഛന്‍ പുരസ്കാരം

എ‍ഴുത്തച്ഛന്‍ പുരസ്കാരം എം മുകുന്ദന്.  5 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.

മലയാള സാഹിത്യത്തിനും ഭാഷയ്ക്കും നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മുകുന്ദന് പുരസ്കാരം നല്‍കുന്നതെന്ന് ജൂറി അറിയിച്ചു.

മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയാണ് എം. മുകുന്ദൻ. മയ്യ‍ഴിയുടെ കഥാകാരനായ അദ്ദേഹം, 1942 സെപ്റ്റംബർ 10-നു ജനിച്ചു.

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (1974), ദൈവത്തിന്റെ വികൃതികൾ (1989) ആവിലായിലെ സൂര്യോദയം, ഡൽഹി (1981), ഹരിദ്വാറിൽ മണിമുഴങ്ങുന്നു (1972) എന്നിവയാണ് പ്രധാന കൃതികള്‍.

ജനമനസിന്റെ കൂടെ നിൽക്കാനുള്ള ക്ഷണമാണ് എഴുത്തഛൻ പുരസ്ക്കാരമെന്ന് എം മുകുന്ദൻ . പുരസ്ക്കാരം ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നു.

സംസ്ഥാനത്തെ ഏറ്റവും വലിയ പുരസ്ക്കാരം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്നും എം മുകുന്ദൻ പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News