ശബരിമല സ്ത്രീ പ്രവേശനം; സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെ പിന്തുണച്ച് ഹൈക്കോടതി

ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികളെ പിന്തുണച്ച് ഹൈക്കോടതി . സുപ്രീം കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടെന്നും അതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്നും കോടതി വ്യക്തമാക്കി . പുനപരിശോധനാ ഹർജികളിൽ സുപ്രീം കോടതി വിധി പറയുന്നത് വരെ യുവതികളെ പ്രവേശിപ്പിക്കരുതെന്ന ഹർജി ഡിവിഷൻ ബഞ്ച് തള്ളി.

ശബരിമലയിൽ യുവതി പ്രവേശനത്തിൽ തൽസ്ഥിതി തുടരാൻ നിർദേശിക്കണമെന്ന ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനക്ക് വന്നത് . പുനപ്പരിശോധനാ ഹർജികളിൽ അന്തിമ തീരുമാനം
ആവും വരെ പ്രവേശനം തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

സുപ്രീം കോടതി വിധിക്കെതിരെ ഉത്തരവ് പുറപ്പെടുവിക്കാനാവില്ലന്നും, നിവൃത്തി തേടി മേൽക്കോടതിയെ തന്നെ സമിപിക്കുകയാവും ഉചിതമെന്ന് ചിഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി . ഹർജി പിൻവലിക്കുകയാണന്ന് ഹർജിക്കാരൻ അറിയിച്ചതിനെത്തുടർന്ന് കേസ് കോടതി തള്ളി

സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാൻ സർക്കാരിനു മുന്നിൽ മറ്റ് മാർഗങ്ങളില്ലെന്ന്
കോടതി പറഞ്ഞു . കോടതി ഉത്തരവ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുകയാണന്നും
കോടതി ചൂണ്ടിക്കാട്ടി .പുനപ്പരിശോധനാ ഹർജികളിൽ എന്തെന്തങ്കിലും തിരുമാനം ഉണ്ടാവും എന്ന്
പ്രതീക്ഷിച്ച് ആർക്കും കാത്തിരിക്കാനാവില്ലന്നു പറഞ്ഞ കോടതി, ഹർജിക്കാരന് വേണമെങ്കിൽ കാത്തിരിക്കാമെന്നും വ്യക്തമാക്കി .

രക്തച്ചൊരിച്ചിൽ ഉണ്ടാവാമെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയപ്പോൾ രാജ്യത്ത് നിയമങ്ങൾ ഉണ്ടാക്കിയിട്ടുള്ളത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണന്ന് കോടതി പറഞ്ഞു .ഹർജി പിൻവലിക്കുന്നുണ്ടോ എന്നും ആരാഞ്ഞു .തുടർന്ന് ഹർജി പിൻവലിക്കുകയായിരുന്നു .

മഹേന്ദ്രൻ കേസിൽ 1993 ൽ യുവതീ പ്രവേശനം കേരള ഹൈക്കോടതി വിലക്കിയത് പൊതുതാൽപ്പര്യ
ഹർജിയിലുടെ ആണന്നും മറ്റൊരു പൊതുതാൽപ്പര്യ ഹർജിയിലാണ് സുപ്രീം കോടതിയും ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്നും ഹർജിക്കാരൻ ആരോപിച്ചു .ഒരേ വിഷയത്തിൽ രണ്ട്
പൊതുതാൽപ്പര്യ ഹർജികൾ നിയമപരമല്ലന്നുമായിരുന്ന ഹർജിക്കാരന്റെ വാദം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News