റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഊര്‍ജിത് പട്ടേലിന് ഭീഷണിയുമായി ആര്‍എസ്എസ്

കേന്ദ്ര സര്‍ക്കാരുമായി തര്‍ക്കത്തിലുള്ള റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഊര്‍ജിത് പട്ടേലിന് ഭീഷണിയുമായി ആര്‍.എസ്.എസ്. കേന്ദ്ര സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഊര്‍ജിത് പട്ടേല്‍ പുറത്ത് പോകണമെന്ന് ആര്‍.എസ്.എസിന്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജഗരണ്‍ മഞ്ച് ആവശ്യപ്പെട്ടു. സര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതകള്‍ ആര്‍ബിഐ ഉദ്യോഗസ്ഥര്‍ പുറത്ത് പറയരുതെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് മേധാവി അശ്വനി മഹാജന്‍ പറഞ്ഞു.

ആര്‍എസ്.എസിന്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ച് പ്രതിനിധികളെ റിസര്‍വ്വ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നരേന്ദ്രമോദി നാമനിര്‍ദേശം ചെയ്ത് അംഗമാക്കിയിട്ടുണ്ട്.ഈ സംഘടനയുടെ സ്ഥാപനക തലവന്‍ അശ്വനി മഹാജനാണ് റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ഊര്‍ജിന് പട്ടേലിന് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.

സാമ്പത്തിക വളര്‍ച്ചയ്ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാരിനൊപ്പം ഊര്‍ജിത് പട്ടേല്‍ പ്രവര്‍ത്തിക്കണം. ഇല്ലെങ്കില്‍ രാജി വച്ച് പുറത്ത് പോവുകയാണ് വേണ്ടത്. അച്ചടകം പാലിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ ഭിന്നതകള്‍ പുറത്ത് പറയുന്നതില്‍ നിന്നും ആര്‍ബിഐ ഉദ്യോഗസ്ഥരെ തടയാന്‍ ഊര്‍ജിത് തയ്യാറാകണം.

ആര്‍ബിഐ നിയമത്തിന്റെ എല്ലാ അധികാരവും ഉപയോഗിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും അശ്വനി മഹാജന്‍ പറഞ്ഞു. റിസര്‍വ്വ് ബാങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈകടത്തലില്‍ പ്രതിഷേധിച്ച് ഊര്‍ജിത് പട്ടേല്‍ രാജി വയ്ക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ആര്‍എസ്എസ് നേരിട്ട് ഗവര്‍ണ്ണര്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

ആര്‍ബിഐ മുന്‍ ഗവര്‍ണ്ണര്‍ രഘുറാം രാജന്‍,മുന്‍ സാമ്പത്തിക ഉപദേഷ്ടാന് അരവിന്ദ് സുബ്രഹ്മണ്യം തുടങ്ങിയ സാമ്പത്തിക വിദഗ്ദ്ധരേയും സ്വദേശി ജാഗരണ്‍ മഞ്ച് വിമര്‍ശിക്കുന്നു. ഊര്‍ജിത് പട്ടേല്‍ രാജി വയ്ക്കുകയാണങ്കില്‍ റിസര്‍വ്വ്ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലുള്ള സംഘപരിവാര്‍ പ്രതിനിധികള്‍ ഗവര്‍ണ്ണാകും എന്ന സൂചനയും ജാഗരണ്‍ മഞ്ച് തലവന്‍ അശ്വനി മഹാജന്‍ നല്‍കുന്നു.

സാമ്പത്തിക വളര്‍ച്ച നേടാന്‍ റിസര്‍വ്വ്ബാങ്കിന്റെ നീക്കിയിരിപ്പ് തുക എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ അനുവദിക്കണമെന്നും ആര്‍.എസ്.എസ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News