കാര്യവട്ടം ഏകദിനത്തില്‍ വിന്‍ഡീസിനെ എറിഞ്ഞിട്ട് ഇന്ത്യ; വെസ്റ്റിന്‍ഡീസ് 104 ന് പുറത്ത്

തിരുവനന്തപുരം: ഇന്ത്യ– വെസ്റ്റ് ഇൻഡീസ് അഞ്ചാം ഏകദിനത്തിൽ വെസ്റ്റ് ഇന്‍ഡീസിനെ എറിഞ്ഞിട്ട് ഇന്ത്യ. 31.5 ഓവറില്‍ 104 റണ്‍സിന് വിന്‍ഡീസ് ഇന്നിംഗ്സ് അവസാനിച്ചു. ജേസൺ ഹോൾഡർ (33 പന്തിൽ 25) ആണ് വെസ്റ്റിന്‍ഡീസ് നിരയിലെ ഉയര്‍ന്ന സ്കോറര്‍.

ആദ്യ ഓവറിൽതന്നെ വെസ്റ്റ് ഇൻഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഭുവനേശ്വര്‍ കുമാറിന്റെ നാലാം പന്തില്‍ വിൻഡീസ് താരം കിറാന്‍ പവൽ ധോണിക്ക് ക്യാച്ച് നൽകുകയായിരുന്നു. രണ്ടാം ഓവറിൽ‌ ഷായ് ഹോപും പുറത്ത്. റൺസൊന്നുമെടുക്കാത്ത ഹോപ് ബുമ്രയുടെ പന്തിൽ ബൗള്‍ഡാകുകകയായിരുന്നു. രവീന്ദ്ര ജഡേജയുടെ പന്തിൽ മാർലൺ സാമുവൽസിന്റെ ഷോട്ട് കോഹ്‍ലി പിടിച്ചെടുത്തു. 36 റൺസിന് മൂന്നാം വിക്കറ്റ് വീണു. ഹെയ്റ്റ്‍മറെ ജഡേജ വിക്കറ്റിനുമുൻപിൽ കുടുക്കി.

റോമാൻ പവലിനെ ഖലീൽ അഹമ്മദിന്റെ പന്തിൽ ശിഖർ ധവാൻ ക്യാച്ചെടുത്തു മടക്കി. സ്കോർ 66 ൽ നിൽക്കെ വെസ്റ്റ് ഇന്‍ഡീസിന്റെ ആറാം വിക്കറ്റും വീണു. ഫാബിയൻ അലനെ ബുംമ്രയുടെ പന്തിൽ കേദാർ ജാദവ് ക്യാച്ചെടുത്തു കൂടാരം കയറ്റി. ക്യാപ്റ്റൻ ജേസൺ ഹോൾഡറിനെയും ജാദവിന്റെ ക്യാച്ചാണു പുറത്താക്കിയത്.

മൽസരത്തിൽ ടോസ് വെസ്റ്റ് ഇൻഡീസിന് അനുകൂലം. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ടു മാറ്റങ്ങളുമായാണ് വെസ്റ്റ് ഇൻ‍ഡീസ് അഞ്ചാം മൽസരത്തിന് ഇറങ്ങിയത്. ആഷ്‍ലി നർസിന് അഞ്ചാം മൽസരത്തിൽ അവസരം ലഭിക്കില്ല. പകരം ദേവേന്ദ്ര ബിഷൂ എത്തും. ചന്ദർപോൾ ഹേംരാജിനു പകരം ഒഷെയ്ൻ തോമസും കളിക്കും. അതേസമയം ഇന്ത്യൻ ടീമില്‍ മാറ്റങ്ങളില്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് ഒാവര്‍ പൂര്‍ത്തിയാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിലേക്ക് 6 റണ്‍സ് ചേര്‍ത്തപ്പോള്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News