കൊക്കയിലേക്ക് വീണ് മരത്തില്‍ തങ്ങിനിന്ന കാറില്‍ കുടുങ്ങിയത് ആറ് ദിവസം; ഒടുവില്‍ 53 കാരിക്ക് പുതുജീവന്‍

നിയന്ത്രണം നഷ്ടമായ കാര്‍ കൊക്കയിലേക്ക് പതിച്ചു. തുടര്‍ന്ന് മരത്തില്‍ തട്ടി കാര്‍ നിന്നെങ്ങിലും ദൃക്സാക്ഷികള്‍ ആരും ഇല്ലാത്തതിനാല്‍ വിവരം പുറത്തറിഞ്ഞില്ല..ഇതോടെ വാഹനം ഓടിച്ചിരുന്ന 53 കാരി ആറ് ദിവസത്തോളമാണ് കാറില്‍ കുടുങ്ങിക്കിടന്നത്.

അമേരിക്കയിലെ അരിസോണിലാണ് സംഭവം. പരുക്കേറ്റ അവശനിലയിലായിരുന്ന ഇവരെ ആറ് ദിവസത്തിന് ശേഷമാണ് രക്ഷിച്ചത്. ആറു ദിവസത്തോളം ഇവര്‍ കൊക്കയില്‍ തന്നെ കിടക്കുകയായിരുന്നു. ആറാം ദിവസം ഹൈവേ അറ്റകുറ്റപ്പണികള്‍ക്കായി എത്തിയ ആള്‍ക്കാര്‍ക്കാണ് അപകടം നടന്നത് വ്യക്തമായത്..

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാര്‍ മരത്തില്‍ കുടുങ്ങി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പക്ഷെ കാറിനുള്ളില്‍ ആരെയും കണ്ടെത്താന്‍ കവിഞ്ഞില്ല.. പരിശോധന തുടരുന്നതിനിടയിലാണ് മനുഷ്യന്‍രെ കാല്‍പ്പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു 500 മീറ്റര്‍ അകലെയായി ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ഇവരെ കണ്ടെത്തിയത്. ആരെയെങ്കിലും കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ കാറില്‍ നിന്നും പുറത്തിറങ്ങി നടന്ന സ്ത്രീ അവശയായി കുഴഞ്ഞുവീഴുകയായിരുന്നു.

തുടര്‍ന്ന് ഇവരെ ഹെലികോപ്ടര്‍ മാര്‍ഗ്ഗമാണ് ആശുപത്രിയില്‍ എത്തിച്ചത്.ഒക്ടോബര്‍ 12 നാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News