കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അനായാസ ജയം; 3-1 ന് ഇന്ത്യയ്ക്ക് പരമ്പര

കളിയാവേശം തിരതല്ലിയ കാര്യവട്ടത്ത് ഒമ്പത് വിക്കറ്റിന്‍ അനായാസ ജയത്തോടെ 3-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.

അഞ്ച് മത്സരങ്ങള്ള പരമ്പരയില്‍ ഒരു മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. രോഹിത് ശര്‍മ്മയുടെ അര്‍ധ സെഞ്ച്വറി മികവിലാണ് ഇന്ത്യയുടെ വിജയം.

അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 32 ഓവറില്‍ 104 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടിരുന്നു.

നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയുടെ ബോളിങ്ങ് കരുത്തിലാണ് ഇന്ത്യ വിന്‍ഡീസിനെ പിടിച്ചുകെട്ടിയത്.

അനായാസ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കും തുടക്കത്തില്‍ പതറിയിരുന്നു. മത്സരം തുടങ്ങി രണ്ടാം ഓവറില്‍ തന്നെ ശിഖര്‍ ധവാന്‍റെ വിക്കറ്റെടുത്ത് ഒഷെയ്ന്‍ തോമസ് ഒന്ന് പൊരുതാന്‍ ഞങ്ങള്‍ തയ്യാറാണെന്ന സൂചന ഇന്ത്യയ്ക്ക് നല്‍കി.

ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡില്‍ ആറ് റണ്‍സ്. രണ്ടാം വിക്കറ്റില്‍ ഇറങ്ങിയ വിരാട് കോഹ്ലി നല്‍കിയ ക്യാച്ച് വിന്‍ഡീസ് ഫീല്‍ഡര്‍ കൈവിട്ടുകളഞ്ഞു.

രോഹിത്തിനും കിട്ടി ഒരു രണ്ടാം ചാന്‍സ്. കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങിയ രോഹിതിനെ നോബോള്‍ ആയതിനാല്‍ അമ്പയര്‍ തിരിച്ചുവിളിച്ചു.

വിന്‍ഡീസിനെതിരെ ബോളിംങ് ആക്രമണത്തെ മുന്നില്‍ നിന്ന് നയിച്ച രവീന്ദ്ര ജഡേജ മാന്‍ ഓഫ് ദ മാച്ച് ആയി. സീരീസില്‍ മൂന്ന് സെഞ്ച്വറി അടിച്ച ക്യാപ്റ്റന്‍ വിരാട് കോഹ്ലി മാന്‍ ഓഫ് ദ സീരീസ് ആയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here