ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബീഫ് നിരോധനം ?

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഭക്ഷണ ഇനത്തില്‍ ബീഫിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി വാര്‍ത്തകൾ പുറത്ത്.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുളള ടീമംഗങ്ങള്‍ക്കാണ് ബി.സി.സി.ഐയുടെ ബീഫ് വിലക്കുണ്ടായതെന്നും മാധ്യമറിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഓസ്ട്രേലിയന്‍ പര്യടനം തുടങ്ങുന്നതിന് മുമ്പായുളള ഒഫീഷ്യലുകളുടെ സന്ദര്‍ശനത്തിലാണ് ഇത്തരം നിര്‍ദ്ദേശം ബി.സി.സി.ഐ മുന്നോട്ടുവെച്ചത്.

ഭക്ഷണയിനത്തില്‍ ബീഫ് ഒ‍ഴിവാക്കി മറ്റുളളവ കൂടുതലായി ഉൾപ്പെടുത്താനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുളളത്.

ടീം അംഗങ്ങൾ ഭക്ഷണചിട്ടകള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനാണ് ബി.സി.സി.ഐ ബീഫ് എെറ്റങ്ങൾക്ക് നിയന്ത്രണ മേര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം.

നേരത്തെ ടീം അംഗങ്ങൾക്ക് ഭക്ഷണ നിയന്ത്രണങ്ങൾ ഇല്ലായിരുന്നെങ്കിലും അച്ചടക്ക ക്രമീകരണങ്ങളുടെ ഭാഗമായാണ് മെനു സംവിധാനം ഉൾപ്പെടെ നടപ്പിലാക്കിയത്.

ഇന്ത്യ- ഇംഗ്ലണ്ട് പര്യടനത്തിനിടെ ടീം ഇന്ത്യയുടെ മെനു നേരത്തെ ബി.സി.സി.ഐ ട്വീറ്റ് ചെയ്തിരുന്നു.

ഇതില്‍ ബീഫ് വിഭവങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഓസീസ് പര്യടനത്തോടനുബന്ധിച്ച് കളിക്കാര്‍ക്ക് കൂടുതല്‍ സസ്യാഹാരങ്ങള്‍ ഉള്‍പ്പെടുത്താനാണ് നിര്‍ദ്ദേശം.

അഹമ്മദാബാദ് മിറര്‍ ഉൾപ്പെടെയുളള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here