ത്രിവേണി മുതൽ പമ്പ വരെ തീർത്ഥാടകർക്ക് കെ എസ് ആർ ടി സി യുടെ സൗജന്യ യാത്ര; കെഎസ്ആര്‍ടിസിയുടെ നടപടികള്‍ക്ക് ഹൈക്കോടതിയുടെ അഭിനന്ദനം

നിലക്കൽ – പമ്പ കെ എസ് ആർ ടി സി യാത്രാ നിരക്കിന് ഹൈക്കോടതിയുടെ അംഗീകാരം ത്രിവേണി മുതൽ പമ്പ വരെ തീർത്ഥാടകർക്ക് കെ എസ് ആർ ടി സി യുടെ സൗജന്യ യാത്ര.

പമ്പയിലേക്ക് കൂടുതൽ വാഹനങ്ങൾ കടത്തിവിടേണ്ടതില്ലെന്ന സർക്കാർ തീരുമാനം ശബരിമലയുടെ നന്മയെ കരുതിയാണെന്ന് ഹൈക്കോടതി.

നിലക്കൽ ആയിരിക്കും ബേസ് ക്യാമ്പ് എന്ന് വ്യക്തമാക്കിയ കോടതി മാസ്റ്റർ പ്ലാൻ അനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് വിലയിരുത്തി.

നിലക്കൽ – പമ്പ റൂട്ടിൽ കെ എസ് ആർ ടി സി നിശ്ചയിച്ച യാത്രാനിരക്ക് കോടതി അംഗീകരിച്ചു. സർക്കാർ നടപടി കൾക്കെതിരെ യുള്ള മൂന്ന് ഹർജികൾ കോടതി തള്ളി.

മണ്ഡല – മകരവിളക്ക് കാലത്ത് ശബരിമലയിൽ തിർത്ഥാടകർക്ക് യാത്രാ സൗകര്യം ഒരുക്കാൻ KSRTC ക്ക് ഹൈക്കോടതിയുടെ അനുമതി.

KSRTC ക്ക് മതിയായ സൗകര്യങ്ങൾ ഉണ്ടന്ന് വിലയിരുത്തിയാണ് കോടതിയുടെ അനുമതി. നിലയ്ക്കൽ – പമ്പ റൂട്ടിൽ 21.5 കിലോമീറ്റർ യാത്രയ്ക്ക് 40 രൂപ ഈടാക്കാൻ KSRTC യെ കോടതി അനുവദിച്ചു.

നിരക്ക് അധികമാണന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി. മടക്കയാത്ര ത്രിവേണിയിൽ നിന്ന് പമ്പ സ്റ്റാൻഡ്‌ വരെ സൗജന്യമായിരിക്കുമെന്ന് കെ എസ് ആർ ടി സി അറിയിച്ചു.

കെ എസ് ആർ ടി സി എം ഡി ടോമിൻ തച്ചങ്കരി ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. കെ എസ് ആർ ടി സി സ്വീകരിച്ച നടപടികളിൽ കോടതി സംതൃപ്തി രേഖപ്പെടുത്തി.

തീർത്ഥാടകർക്ക് സൗജന്യ യാത്രക്കായി 150 ബസുകൾ ദേവസ്വം ബോർഡിന് കൈമാറാമെന്ന അയ്യപ്പ സേവാ സംഘത്തിന്റെ നിർദേശം കോടതി തള്ളി.

ഹർജിക്കാർ നിർദ്ദേശം മുന്നോട്ടു വച്ചതല്ലാതെ എങ്ങനെ പ്രായോഗികമാക്കുമെന്ന് പറയുന്നില്ലന്ന് കോടതി ചൂണ്ടിക്കാട്ടി.

നിലയ്ക്കലിൽ ബേസ് ക്യാമ്പ് സജ്ജമായന്നും നിലയ്ക്കലിൽ നിന്നു പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ അനുവദിക്കില്ലന്നും ദേവസ്വം ബോർഡ്‌ അറിയിച്ചു നിലക്കലിൽ പതിനയ്യായിരം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 900 ടോയ് ലറ്റുകളും പ്രതിദിന ആവശ്യത്തിനായി 65 ലക്ഷം ലിറ്റർ വെള്ളവും ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News