പതിനാറാം എസ്എഫ്എെ അഖിലേന്ത്യാ സമ്മേളനത്തിന് ഷിംലയില്‍ ഇന്ന് സമാപനം

പതിനാറാം എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിന് ഷിംലയില്‍ ഇന്ന് സമാപനം. പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും സമ്മേളനം ഇന്ന് തെരഞ്ഞടുക്കും.

തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ അണിനിരക്കും.പൊതുസമ്മേളനം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

നാല് ദിവസമായി ഷിംലയില്‍ തുടരുന്ന എസ്എഫ്‌ഐ പതിനാറാം അഖിലേന്ത്യാ സമ്മേളനം വമ്പിച്ച വിദ്യാര്‍ത്ഥി പൊതുസമ്മേളനത്തോടെയാണ് സമാപിക്കുക.

പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും സമ്മേളനം ഇന്ന് തെരഞ്ഞെടുക്കും. സമ്മേളന കാലയളവിലെ സംഘടനയുടെ വളര്‍ച്ച അടയാളപ്പെടുത്തുന്നതായിരുന്നു രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട്.

ഇന്ത്യയിലെ മനുഷ്യാവകാശങ്ങള്‍ക്കെതിരെ നടക്കുന്ന് ആക്രമങ്ങള്‍ക്കെതിരെ,വിദ്യാഭ്യാസരംഗത്തെ വര്‍ഗീയ വല്‍ക്കരണത്തിനെതിരെ ഉള്‍പ്പെടെ നിരവിധി പ്രമേയങ്ങള്‍ സമ്മേളനം പാസാക്കി.

25 സംസ്ഥാനങ്ങളെയും നാല് സബ്കമ്മിറ്റികളെയും ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയനെയും പ്രതിനിധീകരിച്ച് 58 പ്രതിനിധികള്‍ പൊതുചര്‍ച്ചയില്‍ പങ്കെടുത്തു.

ചര്‍ച്ചകള്‍ക്ക് ജനറല്‍ സെക്രട്ടറി വിക്രം സിംഗ് ഇന്നലെ മറുപടി നല്‍കി. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകളും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

ഉച്ചയ്ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ അണിനിരക്കും. പൊതുസമ്മേളനം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക.

ഒക്ടോബര്‍ 30നായിരുന്നു അഖിലേന്ത്യാ സമ്മേളനത്തിന് തുടക്കമായത്. 40 ലക്ഷം അംഗങ്ങളെ പ്രതിനീധീകരിച്ച് 23 സംസ്ഥാനങ്ങളില്‍ നിന്നായി 665 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News