കൊച്ചിക്കാർക്ക് സ്വാദിഷ്ടമായ മീൻകറി ഒരുക്കി സിനിമാതാരം ധർമ്മജൻ ബോൾഗാട്ടി

കൊച്ചിക്കാർക്ക് സ്വാദിഷ്ടമായ മീൻകറി ഒരുക്കി സിനിമാതാരം ധർമ്മജൻ ബോൾഗാട്ടി. ധർമ്മജന്റെ മത്സ്യവിപണന സംരംഭമായ ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ ഭാഗമായാണ് കൊച്ചി പനമ്പള്ളി നഗറിൽ ധർമജൻ മീൻ കറി വച്ചത്.

ഇതിനോടകം നിരവധി താരങ്ങൾ ധർമൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചസി ഏറ്റെടുക്കാൻ രംഗത്തെത്തിയതായും ധർമ്മജൻ പറഞ്ഞു.

നല്ല കിടിലൻ കരിമീൻ കറി. അഭിനയം മാത്രമല്ല പാചകവും തനിക്ക് വഴങ്ങുമെന്ന് ധർമ്മജൻ തെളിയിച്ചു. ധർമ്മജൻ തന്നെ സംരംഭമായ ധർമൂസ് ഫിഷ് ഹബ്ബിന്റെ രണ്ടാമത്തെ ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് കൊച്ചി പനമ്പള്ളി നഗറിൽ ധർമ്മജൻ മീൻ കറി വച്ചത്.

സവാളയും ഇഞ്ചിയും ഉൾപ്പെടെ എല്ലാ ചേരുവകളും ധർമ്മജൻ തന്നെ തയ്യാറാക്കി. ധർമൂസ് ഫിഷ് ഹബ്ബുമായി ഏതാനും മാസങ്ങൾക്കു മുൻപാണ് ധർമ്മജൻ മത്സ്യവിപണന രംഗത്തെത്തിയത്.

ധർമൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസികൾ ഏറ്റെടുക്കാൻ സിനിമാരംഗത്തെ വിവിധ താരങ്ങൾ രംഗത്തുണ്ട്. വീട്ടിലെത്തി മീൻ കറി വയ്ക്കാൻ സമയം തികയാത്തവർക്ക് ഓർഡറനുസരിച്ച് ധർമൂസ് ഫിഷ് ഹബ്ബിലൂടെ സ്വാദിഷ്ടമായ മീൻ കറി ലഭിക്കും.

ഓർഡർ ചെയ്ത് 20 മിനിറ്റിനുള്ളിൽ കറിയും തയ്യാറാകും. കടൽ മീനും കായൽ മീനും ഇഷ്ടപ്പെടുന്ന കൊച്ചിക്കാർക്ക് ഇനി ധർമ്മജന്റെ മീൻ കറിയും കൂട്ടി ചോറുണ്ണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News