ജോലിയിലെ വിരസത മാറ്റാന്‍ ന‍ഴ്സ് മരുന്നുമാറ്റി കുത്തി കൊലപ്പെടുത്തിയത് നൂറിലധികം പേരെ

പരിചരണത്തിലിരിക്കെ ന‍ഴ്സ് ഹൃദയ സതംഭനമുണ്ടാകുന്ന മരുന്നു കുത്തിവെച്ച് കൊലപ്പെടുത്തിയത് നൂറിലധികം പേരെയാണ്.

ജര്‍മന്‍ ന‍ഴ്സ് നീല്‍സ് ഹോഗ് എന്നയാളാണ് ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍ നടത്തിയത്. മുന്‍പ് നടന്ന വിചാരണകളില്‍ കുറ്റം തെളിഞ്ഞ് 15 വര്‍ഷത്തെ വിചാരണ അനുഭവിക്കുകയാണ് ഇയാളിപ്പോള്‍.

മരണപ്പെട്ട രോഗികളുടെ ബന്ധുക്കള്‍ നല്‍കിയ 126ലധികം പരാതികളാണ് ഇയാള്‍ക്കെതിരെ നിലവിലുള്ളത്. ബന്ധുക്കളുടെ സംശയത്തെത്തുടര്‍ന്ന് 134 മൃതദേഹങ്ങളാണ് പുറത്തെടുത്ത് പരിശോധിച്ചത്.

30 രോഗികളെ കൊലപ്പെടുത്തിയതായി ഇയാള്‍ നേരത്തെ സമ്മതിച്ചിരുന്നു. കൊലപ്പെടുത്തിയവരില്‍ 34 മുതല്‍ 96 വയസ്സ് വരെയുള്ളവര്‍ വരെ ഉണ്ട്.

ഹൃദയസ്തംഭനമുണ്ടാകുന്ന മരുന്നുകള്‍ കുത്തിവെച്ച ശേഷം രോഗി മരിച്ചില്ലെങ്കില്‍ രോഗിയെ രക്ഷിക്കുകയും ദൈവദൂതനാകുകയുമാണ് ഇയാളുടെ രീതി. ജോലിയിലെ വിരസത മാറ്റാനായിരുന്നു ഇങ്ങനെ ചെയ്തിരുന്നതെന്നാണ് ഇയാള്‍ നല്‍കിയ മൊ‍ഴി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News