ശബരിമല വിഷയത്തില്‍ കേരളത്തിന്‍റെ സമാധാനം തകര്‍ക്കാനാണ് നീക്കം; കേന്ദ്രം റിവ്യൂ പെറ്റീഷന്‍ നല്‍കാത്തതെന്ത് ? കലാപമുണ്ടാക്കി സംസ്ഥാന സര്‍ക്കാറിന്‍റെ തലയിലിടാനുള്ള നീക്കമാണ് നടക്കുന്നത്: എം മുകുന്ദന്‍

ശബരിമല വിധിയിൽ അപാകതയുണ്ടെങ്കിൽ കേന്ദ്ര സർക്കാർ എന്ത് കൊണ്ട് റിവ്യൂ ഹർജി നൽകുന്നില്ലെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ.

കേന്ദ്രത്തിന് വേണമെങ്കിൽ ഓർഡിനൻസും ഇറക്കാവുന്നതാണ്. പ്രശ്നങ്ങളെല്ലാം സംസ്ഥാന സർക്കാറിന്റെ തലയിലിട്ട് കേരളം കത്തിക്കാനാണ് നീക്കമെന്നും മുകുന്ദൻ പീപ്പിളിനോട് പറഞ്ഞു.

കേരളം വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച അന്ധവിശ്വാസങ്ങൾ തിരിച്ച് കൊണ്ട് വരാൻ ചിലർ ശ്രമിക്കുകയാണെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ സങ്കീർണമാക്കുകയാണ്. സുപ്രീം കോടതി വിധിയിൽ അപാകതയുണ്ടെങ്കിൽ കേന്ദ്ര സർക്കാർ റിവ്യൂ പെറ്റീഷൻ കൊടുക്കാത്തത് എന്ത് കൊണ്ടെന്ന് അദ്ദേഹം ചോദിച്ചു.

കേന്ദ്രത്തിന് ഓർഡിനൻസും ഇറക്കാവുന്നതാണ്. എന്നാൽ അതൊന്നും ചെയ്യാതെ പ്രശ്നങ്ങളെല്ലാം സംസ്ഥാന സർക്കാറിന്റെ തലയിലിട്ട് കേരളം കത്തിക്കാനാണ് നീക്കമെന്നും മുകുന്ദൻ പറഞ്ഞു

സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്നത് കേരള സർക്കാറിന്റെ ഉത്തരവാദിത്തമാണ്. വിധി നടപ്പിലാക്കിയില്ലെങ്കിൽ സർക്കാറിന്റെ നില നിൽപ്പ് തന്നെ അപകടത്തിലാകും.

കേരളം വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച അന്ധവിശ്വാസങ്ങൾ തിരിച്ച് കൊണ്ട് വരാൻ ധ പൂർവമായ ക്കം നടക്കുന്നതായും എം മുകുന്ദൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News