ശബരിമലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനുള്ള ശുപാര്‍ശ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ശബരിമലയിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ ശുപാര്‍ശ സുപ്രീം ഇന്ന് പരിഗണിക്കും.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചുള്ള ഇടക്കാല ഉത്തരവ് ഉടന്‍ വേണമെന്നാണ് സമിതിയുടെ ആവശ്യം. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ വന ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണം,

മാസ്റ്റര്‍ പ്ലാന്‍ തയ്യാറാകുന്നത് വരെ കുടിവെള്ള വിതരണം, ശൗചാലയങ്ങള്‍ എന്നിവയുടെ നിര്‍മാണം മാത്രം അനുവദിക്കുക,

പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കാനോ, അറ്റകുറ്റ പണി നടത്താനോ ഇപ്പോള്‍ അനുമതി നല്‍കരുത്,

പമ്പയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് എതിരെ നടപടി വേണം എന്നിവയാണ് ഉന്നതാധികാര സമിതിയുടെ നിര്‍ദേശങ്ങള്‍.

ഇടക്കാല റിപ്പോര്‍ട്ടിന് മറുപടി നല്കാന്‍ ദേവസ്വം ബോര്‍ഡിന് സാവകാശം നല്‍കുന്നതിലും കോടതി തീരുമാനം വ്യക്തമാക്കിയേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News