പോര്‍മുഖങ്ങളില്‍ പുതിയ കരുത്തുമായി എസ്എഫ്എെ; വിപി സാനു അഖിലേന്ത്യാ പ്രസിഡണ്ട്, മയൂഖ് ബിശ്വാസ് ജനറല്‍ സെക്രട്ടറി

ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രതീക്ഷയായ എസ് എഫ് ഐക്ക് പുതിയ നേതൃത്വം. പ്രസിഡന്റായി വിപി സാനുവിനെയും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി മയൂഖ് ബിശ്വാസിനെയും ഷിംലയില്‍ നടന്ന പതിനാറാം അഖിലേന്ത്യാ സമ്മേളനം തെരഞ്ഞെടുത്തു.

93 അംഗ അഖിലേന്ത്യാ കമ്മിറ്റിയെയും രണ്ട് ഒഴിവ് ഉൾപ്പെടെ 19 അംഗ സെക്രെട്ടറിയറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തു.

കേരളത്തില്‍ നിന്ന് 10 പേര്‍ അഖിലേന്ത്യാ കമ്മറ്റിയില്‍ അംഗങ്ങളാണ്. വര്‍ഗീയതയ്‌ക്കെതിരെയും വിദ്യാഭ്യാസ രംഗത്തെ നവലിബറല്‍നയങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്ന് പ്രഖ്യാപനമാണ് സമ്മേളനം നടത്തിയത്. പൊതുസമ്മേളനത്തോടെയാണ് സമ്മേളനത്തിന് സമാപനമാകുക.

നാല് ദിവസമായി ഷിംലയില്‍ തുടരുന്ന എസ്എഫ്ഐ പതിനാറാം അഖിലേന്ത്യാ സമ്മേളനമാണ് വിപി സാനുവിനെ പ്രസിഡന്റായും മയൂഖ് ബിശ്വാസിനെ അഖിലേന്ത്യാ സെക്രട്ടറിയായും തെരഞ്ഞെടുത്തത്.

ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസ് ബംഗാള്‍ സ്വദേശിയും പ്രസിഡന്റ് വിപി സാനു മലയാളിയുമാണ്. 93 അംഗ കമ്മിറ്റിയെയും രണ്ട് ഒഴിവ് ഉൾപ്പെടെ 19അംഗ സെക്രെറ്ററിയറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തു.

കേരളത്തില്‍ നിന്ന് 10 പേര്‍ അഖിലേന്ത്യാ കമ്മറ്റിയിൽ അംഗങ്ങളാണ്. വര്‍ഗീയതയ്‌ക്കെതിരെയും വിദ്യാഭ്യാസ രംഗത്തെ നവലിബറല്‍നയങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.

15 പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. അഖിലേന്ത്യാ സമ്മേളനം മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്താനും സംസ്ഥാനസമ്മേളനങ്ങള്‍ രണ്ടുവര്‍ഷത്തിലും നടത്താനുള്ള ഭേദഗതി സമ്മേളനം അംഗീകരിച്ചു.

വമ്പിച്ച വിദ്യാര്‍ത്ഥി പൊതുസമ്മേളനത്തോടെയാണ് സമ്മേളനം സമാപിക്കുക. രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിനുമേലുള്ള പൊതുചര്‍ച്ചയില്‍ 25 സംസ്ഥാനങ്ങളെയും നാല് സബ്കമ്മിറ്റികളെയും ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയനെയും പ്രതിനിധീകരിച്ച് 58 പ്രതിനിധികളും പങ്കെടുത്തു.

ചര്‍ച്ചകള്‍ക്ക് ജനറല്‍ സെക്രട്ടറി വിക്രം സിംഗ് മറുപടി നല്‍കി. പ്രതിനിധി സമ്മേളനത്തിന്് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ അണിനിരക്കും.

ഒക്ടോബര്‍ 30നായിരുന്നു അഖിലേന്ത്യാ സമ്മേളനത്തിന് തുടക്കമായത്. 40 ലക്ഷം അംഗങ്ങളെ പ്രതിനീധീകരിച്ച് 23 സംസ്ഥാനങ്ങളില്‍ നിന്നായി 665 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here