ശബരിമല വിഷയത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ കോടതിയെ ഉപകരണമാക്കരുതെന്ന് ഹൈക്കോടതി

ശബരിമല വിഷയത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ കോടതിയെ ഉപകരണമാക്കരുതെന്ന് ഹൈക്കോടതി.

പോലീസ് നടപടിയെക്കുറിച്ച് ഹൈക്കോടതി മേല്‍ നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോ‍ഴാണ് കോടതിയുടെ പരാമര്‍ശം.

ളാഹയില്‍ കണ്ടെത്തിയ മൃതദേഹം പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടയാളുടേതാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയപ്പോ‍ഴാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ഹര്‍ജി ഈ മാസം 5ന് പരിഗണിക്കാനായി മാറ്റി.അതേ സമയം ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ പോലീസിനോട് കോടതി നിര്‍ദേശിച്ചു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നിര്‍ദേശം.ഈ ഹര്‍ജി ഇന്ന് ഉച്ചക്ക് ശേഷം പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News