ശബരിമലയിൽ അയ്യപ്പന് ചാർത്തുവാനുള്ള തിരുവാഭരണത്തിൽ പലതും നഷ്ടമായതായും ദേവപ്രശ്നത്തിൽ ഇക്കര്യം വ്യക്തമായി പരാമർശിക്കുന്നതായും സ്വാമി സന്ദീപനാന്ദഗിരി

ശബരിമലയിൽ അയ്യപ്പന് ചാർത്തുവാനുള്ള തിരുവാഭരണത്തിൽ പലതും നഷ്ടമായതായും ദേവപ്രശ്നത്തിൽ ഇക്കര്യം വ്യക്തമായി പരാമർശിക്കുന്നതായും സ്വാമി സന്ദീപനാന്ദഗിരി.

2018ലെ അഷ്ഠമംഗലദേവപ്രശ്നത്തിലെ വസ്തുതകൾ മറച്ച് വയ്ക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാറിന്‍റെ ഭീഷണിക്ക് മുന്നിൽ അടിയറവ് വയ്ക്കുന്ന കാവിയല്ല താൻ ഇട്ടിരിക്കുന്നതെന്നും ഇവരുടെ ഭീഷണിക്ക് മുന്നിൽ തോറ്റു കൊടുക്കാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിൽ ആചാരലംഘനം നടക്കുന്നതിന് കൃത്യമായി തന്‍റെ പക്കൽ തെളിവ് ഉണ്ടെന്നും ആർക്കും അത് നിഷേധിക്കാൽ ക‍ഴിയില്ലെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു.

2018 ജൂണ്‍ 15ലെ ശബരിമല അഷ്ഠമംഗല ദേവപ്രശ്നത്തിൽ കൃത്യമായി ആചാരലംഗനം നടക്കുന്നുവെന്നും അയ്യപ്പന് ചാർത്തുവാനുള്ള തിരുവാഭരണത്തിൽ പലതും നഷ്ടമായതായും വൈകല്യംമുള്ളതായും പറയുന്നുമുണ്ട്.\\വാചി എന്ന സ്വർണ കുതിരയുടെ പ്രതിമയെ നഷ്ടപെട്ടിട്ടുണ്ട് ഇതൊക്കെ ദേവസ്വം ബോർഡും സർക്കാരും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാറിന്‍റെ മുമ്പിൽ അടിയറവ് വയ്ക്കുന്ന കാവിയല്ല താനിട്ടിരിക്കുന്നത്. അവരുടെ മുന്നിൽ തോറ്റു കൊടുക്കാൻ താൻ തയ്യാറല്ലെന്നും സ്വാമി വ്യകതമാക്കി.

മലയരയമഹാ സഭ പറയുന്ന കാര്യങ്ങൾ ശരിയാണ്. അവർക്കുള്ള അവകാശം തിരികെ നൽകണമെന്നും സ്വാമി പറഞ്ഞു.തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here